CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 45 Seconds Ago
Breaking Now

ലിവർപൂളിൽ ദുക്റാന തിരുനാളിന് ഫാദർ പോളച്ചൻ കോച്ചാപ്പിള്ളി മുഖ്യ കാർമ്മികൻ

ജൂലൈ 6 ന് ശനിയാഴ്ച ലിവർ പൂളിൽ സെന്റ്‌ ഫിലോമിന ചർച്ചിൽ നടക്കുന്ന ദുക്റാന തിരുനാളിന് പ്രൊഫ . ഡോ. പോളച്ചൻ കോച്ചാപ്പിള്ളി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

സി.എം.ഐ സഭാ അംഗമായ ഫാദർ പോളച്ചൻ കാലടി സ്വദേശിയാണ്. ഉത്തർ പ്രദേശിലെയും ഉത്തരാഘണ്ടിലെയും ബിജോർ മിഷൻ അംഗമായ ഫാദർ റോമിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ട്രേറ്റ്  എടുത്തു.  ബാംഗ്ലൂർ ധമാരാം കോളേജിൽ പ്രൊഫസ്സറായി സേവനം അനുഷ്ടിക്കുന്നു. 

ഹ്രസ്വമായ സന്ദർശനത്തിന് ഇംഗ്ലണ്ടിൽ എത്തിയ ഫാദർ പോളച്ചൻ ലിവർ പൂൾ ഹോപ്പ് യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്നു. ലിവർപൂളിലെ പ്രവാസി മലയാളികൾ ഫാദർ പോളച്ചന്റെ സാന്നിധ്യം ഒരു വലിയ ദൈവാനുഗ്രഹമായി കരുതുന്നു.   

മാർത്തോമ്മശ്ലീഹായുടെ ദുക്റാന തിരുനാളും വിശുദ്ധ സെബസ്റ്റ്യനോസിന്റെ അമ്പ് തിരുനാളും വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ തിരുനാളും സംയുക്തമായി ഈ വർഷം ലിവർ പൂളിൽ ആഘോഷിക്കുന്നു. തിരുനാളിന് 7 ദിവസം മാത്രം അവശേഷിക്കേ തിരുനാളിന്റെ വിജയത്തിനായിട്ടുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു .  

ദുക്റാന തിരുനാൾ സീറോ മലബാർ സഭ കടമുള്ള ദിവസമായി ആചരിക്കുന്ന വിവരം ഫാദർ ഫിലിപ്പ് കുഴിപറമ്പിൽ ലിവർ പൂളിലെ മലയാളികളെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. തിരുനാൾ തിരു കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ലിവർ പൂൾ കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലി സ്വാഗതം ചെയ്യുന്നു.    




കൂടുതല്‍വാര്‍ത്തകള്‍.