CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 52 Minutes 57 Seconds Ago
Breaking Now

കെയ്റ്റിന്റെ ക്യാന്‍സര്‍ വാര്‍ത്തയില്‍ ഞെട്ടി ബ്രിട്ടന്‍; വാര്‍ത്തയെ കുറിച്ച് കേട്ടറിഞ്ഞ് ഹാരി രാജകുമാരനും, മെഗാനും വൈരം മറന്ന് വില്ല്യമിനെയും, കെയ്റ്റിനെയും വിളിച്ചു; സ്വകാര്യ ദുഃഖം വെളിപ്പെടുത്തിയത് ട്രോളുകള്‍ കൈവിട്ടതോടെ?

കെയ്റ്റിന്റെ രോഗത്തെ കുറിച്ച് ദമ്പതികള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്

ക്യാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ച് കെയ്റ്റ് രംഗത്തെത്തിയതോടെ ബ്രിട്ടന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ്. അക്കൂട്ടത്തില്‍ ഞെട്ടിയത് ഹാരിയും, മെഗാനും കൂടിയാണ്. ഇതിന്റെ വെളിച്ചത്തില്‍ ഇരുവരും വില്ല്യം രാജകുമാരനെയും, കെയ്റ്റിനെയും ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

സസെക്‌സ് ഡ്യൂക്കും, ഡച്ചസും ഇന്നലെ രാത്രി തന്നെ സ്വകാര്യമായി വെയില്‍സ് രാജകുമാരനെയും, രാജകുമാരിയെയും വിളിച്ചതായാണ് വിവരം. എന്നാല്‍ ഇത് ഫോണ്‍, വീഡിയോ കോള്‍, മെസേജ് എന്നിങ്ങനെ ഏത് വഴിയിലൂടെയാണെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഹാരി വീണ്ടും യുകെയിലേക്ക് യാത്ര ചെയ്യുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. Harry and Meghan made an appearance at an art event in California's SoFi stadium last night, before the Princess of Wales' cancer announcement

അതേസമയം ലോകം ഈ വാര്‍ത്തയെ കുറിച്ച് അറിഞ്ഞ സമയത്ത് മാത്രമാണ് ഹാരിയും, മെഗാനും രോഗവിവരം സംബന്ധിച്ച് മനസ്സിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കെയ്റ്റിന്റെ രോഗത്തെ കുറിച്ച് ദമ്പതികള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നാണ് ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

11 വര്‍ഷം മുന്‍പ് വില്ല്യമുമായി എന്‍ഗേജ്‌മെന്റ് നടക്കുമ്പോള്‍ 'ഇതുവരെ ഇല്ലാതിരുന്ന മുതിര്‍ന്ന സഹോദരിയെന്നാണ്' ഹാരി കെയ്റ്റിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മെഗാനെ വിവാഹം ചെയ്ത ശേഷം ഹാരി യുഎസ് വിട്ടതോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. 2022 സെപ്റ്റംബറില്‍ രാജ്ഞിയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് കെയ്റ്റ് അവസാനമായി ഹാരിയെ കാണുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.