CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 51 Seconds Ago
Breaking Now

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 3000 പൗണ്ട് വരെ ഒറ്റത്തവണ പേയ്‌മെന്റ് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്; വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അംഗീകാരം; കമ്മ്യൂണിറ്റി നഴ്‌സുമാര്‍ മുതല്‍ എന്‍എച്ച്എസ് ഇതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് വരെ ഗുണം കിട്ടും

ജനുവരിയില്‍ എന്‍എച്ച്എസില്‍ ഇലക്ടീവ് കെയറിനുള്ള വെയ്റ്റിംഗ് ലിസ്റ്റ് ഡിസംബറിലെ 7.58 മില്ല്യണില്‍ നിന്നും 7.6 മില്ല്യണിലേക്ക് താഴ്ന്നു

ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 3000 പൗണ്ട് വരെ മൂല്യമുള്ള ഒറ്റത്തവണ പേയ്‌മെന്റ് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. കമ്മ്യൂണിറ്റി നഴ്‌സുമാര്‍, ലൈംഗിക ആരോഗ്യ പ്രവര്‍ത്തകര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, എന്‍എച്ച്എസ് ഇതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ക്ക് വരെ ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. രണ്ട് തവണയായി 1665 പൗണ്ട് വീതമാണ് ഇവരെ തേടിയെത്തുക. 

സാമൂഹിക സംഘടനകള്‍, ചാരിറ്റികള്‍, സ്വകാര്യ സേവനദാതാക്കള്‍, പ്രാദേശിക അതോറിറ്റികള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വഹിക്കുന്ന സുപ്രധാന പങ്ക് അംഗീകരിക്കുന്നതാണ് ഈ പേയ്‌മെന്റുകളെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഇത് വലിയ ചുവടുവെപ്പാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. File photo dated 03/10/14 of staff on a NHS hospital ward. The number of people applying to study to become a nurse in Scotland has fallen for the third year in a row, figures suggest. The figures show 4,650 people applied for nursing courses starting this autumn compared to 5,070 the year before - a drop of 8.3%. Potential applicants still have a few more months left to send in their details to be considered for courses, according to the Royal College of Nursing (RCN). Issue date: Thursday Febr

അതേസമയം കഴിഞ്ഞ വര്‍ഷം ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് അനുവദിച്ച 5% ശമ്പളവര്‍ദ്ധനയ്ക്ക് തുല്യമായ മൂല്യമുള്ള പേയ്‌മെന്റ് ഉറപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാണ് ഇതിനുള്ള ഫണ്ട് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡിഎച്ച്എസ്‌സി പറഞ്ഞു. ജനുവരിയില്‍ എന്‍എച്ച്എസില്‍ ഇലക്ടീവ് കെയറിനുള്ള വെയ്റ്റിംഗ് ലിസ്റ്റ് ഡിസംബറിലെ 7.58 മില്ല്യണില്‍ നിന്നും 7.6 മില്ല്യണിലേക്ക് താഴ്ന്നു. 

'നമ്മുടെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ മൂല്യം പോലെയാണ് രോഗികള്‍ക്ക് സുപ്രധാന പിന്തുണ നല്‍കുന്ന എന്‍എച്ച്എസ് ഇതര സംഘടനകളുടെയും പ്രവര്‍ത്തനം. യോഗ്യരായ ജീവനക്കാര്‍ക്ക് ഈ പേയ്‌മെന്റ് ലഭിക്കുമെന്ന് ഉറപ്പാക്കും. എംപ്ലോയേഴ്‌സിന്റെ യോഗ്യത മാനദണ്ഡങ്ങളില്‍ ഇതിനായി ഇളവ് നല്‍കിയിട്ടുണ്ട്', ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. 

എന്‍എച്ച്എസ് നേരിട്ട് ജോലി നല്‍കാത്ത ജോലിക്കാരും എന്‍എച്ച്എസ് കെയറാണ് നല്‍കുന്നത്, ഇവര്‍ക്കും സമാനമായ പരിഗണന ആവശ്യമുണ്ട്, ആര്‍സിഎന്‍ ഇംഗ്ലണ്ട് ഡയറക്ടര്‍ പട്രീഷ്യ മാര്‍ക്വിസ് വ്യക്തമാക്കി. പബ്ലിക് ഫണ്ട് കെയര്‍ നല്‍കുന്ന നഴ്‌സിംഗ് ജീവനക്കാര്‍ക്ക് കോണ്‍ട്രാക്ട് ഏതെന്ന് നോക്കാതെ ഈ പാരിതോഷികം നല്‍കണം. 12 മാസം ഇതിനായി കാത്തിരിക്കണമെന്നത് അപമാനമാണ്, ഇത് ആവര്‍ത്തിക്കരുത്, അവര്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.