CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 9 Seconds Ago
Breaking Now

ഹമാസ് മേധാവിയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഹനിയയുടെ ആണ്‍മക്കള്‍ ഹസീം, അമീര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളായ മോന, അമല്‍, ഖാലിദ്, റസാന്‍ എന്നിവരും ആണ് കൊല്ലപ്പെട്ടത്.

ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയുടെ മൂന്ന് മക്കളും നാല് ചെറുമക്കളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മക്കളുടെയും ചെറുമക്കളുടെയും മരണം ഹനിയ സ്ഥിരീകരിച്ചു. ഹനിയയുടെ മക്കള്‍ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേല്‍ ആരോപിച്ചു.

ഹനിയയുടെ ആണ്‍മക്കള്‍  ഹസീം, അമീര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളായ മോന, അമല്‍, ഖാലിദ്, റസാന്‍ എന്നിവരും ആണ് കൊല്ലപ്പെട്ടത്. ഈദ് ദിനത്തോടനുബന്ധിച്ച് കുടുംബ ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്.

അതേസമയം അമേരിക്കന്‍ രഹാസ്യാന്വേഷ ഏജന്‍സിയായ സിഐഎയുടെ തലവന്റെ നേതൃത്വത്തില്‍ കെയ്‌റോയില്‍ ചര്‍ച്ച തുടരുന്നതിനിടൊണ് ആക്രമണം. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളിലെ ഹമാസിന്റെ ആവശ്യങ്ങളില്‍ ഈ സംഭവം ബാധിക്കില്ലെന്ന് ഹനിയ പറഞ്ഞു. 900 പലസ്തീനികളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി 40 ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് വാഗ്ദാനം.

 




കൂടുതല്‍വാര്‍ത്തകള്‍.