സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിലേക്ക് തുടരെ മിസൈല്‍ ആക്രമണം. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് റേസയുമുണ്ടെന്നാണ് വിവരം. മുഹമ്മദ് റേസയുടെ സഹോദരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രയേല്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.