CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 35 Seconds Ago
Breaking Now

'ബോക്‌സോഫീസ് അഭിനേതാക്കളുടെ കയ്യിലല്ല'; ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ പരാജയത്തെക്കുറിച്ച് മാനുഷി ചില്ലര്‍

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ലോക സുന്ദരി മാനുഷി ചില്ലറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമയ്ക്ക് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മാനുഷി ചില്ലര്‍.

ഒരു അഭിനേത്രിയെന്ന നിലയില്‍ തീര്‍ച്ചയായും സിനിമകള്‍ നന്നായി ചെയ്യണമെന്നും ആളുകള്‍ തന്റെ സിനിമകള്‍ ആസ്വദിക്കണമെന്നുമാണ് തന്റെ ആഗ്രഹം. എന്നാല്‍ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്‌സോഫീസ് നമ്പറുകള്‍ അഭിനേതാക്കളുടെ കയ്യിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല എന്ന് സൂമിന് നല്‍കിയ അഭിമുഖത്തില്‍ മാനുഷി പ്രതികരിച്ചു.

ചിത്രത്തില്‍ ക്യാപ്റ്റന്‍ മിഷ എന്ന കഥാപാത്രത്തെയാണ് മാനുഷി ചില്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കബീര്‍ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.