CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 39 Seconds Ago
Breaking Now

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ അധികം ഉറങ്ങണം ?

മുതിര്‍ന്ന ആളുകള്‍ ഏറ്റവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇന്നത്തെ കാലത്ത് മനുഷ്യര്‍ കുറഞ്ഞത് ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നത് വളരെ വിരളമാണ്. മറ്റൊരു കാര്യം പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണം എന്നതാണ്.

സ്ത്രീകള്‍ ഏഴ് മുതല്‍ എട്ടു മണിക്കൂര്‍ സമയം ഉറങ്ങിയിട്ടും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം നിങ്ങളുടെ ശരീരം കൂടുതല്‍ ഉറക്കം ആവശ്യപ്പെടുന്നു എന്നാണ്. പുരുഷന്മാര്‍ ഏഴ് എട്ട് മണിക്കൂര്‍ ഉറങ്ങുമ്പോള്‍ അതിനേക്കാള്‍ സമയം സ്ത്രീകള്‍ ഉറങ്ങണം എന്നാണ് .

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചെറുതും വലുതുമായി ഒന്നിലധികം ജോലികള്‍ കൈകാര്യം ചെയുന്നുണ്ട്. വേണ്ടത്ര വിശ്രമം ലഭിക്കാതെ വരുമ്പോള്‍ ഈ അധ്വാനം അവരുടെ ആരോഗ്യത്തെ ബാധിക്കും. സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് ഗവേഷണങ്ങളിലും പറയുന്നുണ്ട്. എന്നാല്‍  ആവശ്യത്തിനനുസരിച്ച് ഉറങ്ങാന്‍ പല സ്ത്രീകള്‍ക്കും സാധിക്കാറില്ല.

പുരുഷന്മാരേക്കാള്‍ 20 മിനിറ്റ് എങ്കിലും സ്ത്രീകള്‍ കൂടുതല്‍ ഉറങ്ങണം എന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളുടെ മസ്തിഷ്!കം പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തവും സങ്കീര്‍ണവുമാണ്. നിരവധി ജോലികള്‍ ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ മസ്തിഷ്!കം കൂടുതല്‍ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ഏഴുമണിക്കൂര്‍ ഉറങ്ങുമ്പോള്‍ സ്ത്രീകള്‍ക്ക് 11 മിനിറ്റ് കൂടുതല്‍ ഉറക്കം ആവശ്യമാണെന്നാണ് സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.