CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 16 Minutes 35 Seconds Ago
Breaking Now

കൂടുതല്‍ സമയം ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ ? ജാഗ്രത പാലിക്കുക

ഫോണ്‍ വിളിക്കാനും സിനിമ കാണാനും പാട്ട് കേള്‍ക്കാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പോര്‍ട്ടബിള്‍ ഓഡിയോ ഉപകരണങ്ങളായ ഹെഡ് ഫോണും ഇയര്‍ഫോണും നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരുപാട് സമയം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് കേള്‍വിശക്തിയെ വരെ ബാധിച്ചേക്കാം എന്നാണ് പാടാണെന്നാണ് പറയുന്നത്.

ഇയര്‍ഫോണ്‍ ചെവിക്കുള്ളിലായും ഹെഡ്സെറ്റ് ചെവിയുടെ പുറത്തുമാണ് വയ്ക്കുന്നത്. ചെവിയുടെ ഉള്ളില്‍ ഇയര്‍ഫോണ്‍ വയ്ക്കുമ്പോള്‍ ചെവിയുടെ ഉള്ളിലുള്ള വാക്സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്‌തേക്കാം. മാത്രമല്ല, ഇയര്‍ ഫോണിലൂടെയുളള ശബ്ദം നമ്മുടെ കര്‍ണപടത്തില്‍ നേരിട്ടാണ് പതിക്കുന്നത്. കൂടുതല്‍ അളവില്‍ ശബ്ദം കേള്‍ക്കുന്നത് ചെവികള്‍ക്ക് ദീര്‍ഘകാല തകരാറുണ്ടാക്കാം.

ഇയര്‍ഫോണുകള്‍ ചെവികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിനാല്‍ ചെവിയുടെ ഉള്ളില്‍ ഈര്‍പ്പമുണ്ടാകുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന ശബ്ദത്തിലുളള ഇയര്‍ഫോണുകളുടെ നീണ്ടു നില്‍ക്കുന്ന ഉപയോഗം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ്  സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘകാലമായി ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മൂലം ചിലരില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം.

ഈയിടെ ഇയര്‍ഫോണ്‍ ദീര്‍ഘനേരം ഉപയോഗിച്ചതുമൂലമുണ്ടായ അണുബാധ കാരണം 18 വയസ്സുകാരന് കേള്‍വിശക്തി നഷ്ടമായ വാര്‍ത്തയും പുറത്തു വന്നിരുന്നു. ശബ്ദമുള്ള അന്തരീക്ഷത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്ന കൗമാരപ്രായക്കാര്‍ അല്ലെങ്കില്‍ പ്രതിദിനം ശരാശരി 80 മിനിറ്റില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് മറ്റൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.