CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 42 Seconds Ago
Breaking Now

പൊറോട്ടയും, ബീഫും കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ലെന്ന് പറയുന്നവര്‍ക്ക് ഇനി ആശ്വസിക്കാം; ക്യാന്‍സറും, ജങ്ക് ഫുഡും തമ്മിലുള്ള ബന്ധം കണ്ടെത്തി ശാസ്ത്രജ്ഞര്‍; യുവാക്കളില്‍ ട്യൂമര്‍ സ്‌ഫോടനാത്മകമായ തോതില്‍ വര്‍ദ്ധിക്കുന്നതിന് കാരണം ഇതാണ്

ജങ്ക് ഫുഡ് കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ദശകങ്ങളായി അറിവുള്ള കാര്യമാണ്

പോഷകങ്ങള്‍ കുറഞ്ഞ, രുചിക്കായി കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തിട്ടുള്ള ജങ്ക് ഫുഡ് ക്യാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങള്‍ സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ വ്യക്തമാണ്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

ഏറെ കാത്തിരിപ്പിനൊടുവില്‍ സിങ്കപ്പൂരിലെ ശാസ്ത്രജ്ഞര്‍ ജങ്ക് ഫുഡും, ക്യാന്‍സറും തമ്മിലുള്ള ബന്ധത്തിന്റെ വേരുകള്‍ കണ്ടെത്തിയിരിക്കുകയാണ്. പഞ്ചസാരയും, ഫാറ്റി ഫുഡും ശരീരം ദഹിപ്പിക്കുമ്പോള്‍ പുറത്തുവരുന്ന മിതൈല്‍ഗ്ലയോക്‌സാലിന്റെ ഇഫക്ടാണ് പഠനവിധേയമാക്കിയത്. 

മിതൈല്‍ഗ്ലയോക്‌സാല്‍ താല്‍ക്കാലികമായി ക്യാന്‍സര്‍ വളര്‍ച്ചയെ തടയുന്ന ബിആര്‍സിഎ2 ജീനുകളുടെ ശേഷിയെ സ്തംഭിപ്പിക്കുന്നതായി ഗവേഷകര്‍ ആദ്യമായി തിരിച്ചറിഞ്ഞു. ക്യാന്‍സര്‍ രൂപപ്പെടാനും, വളരാനുമുള്ള സംരക്ഷണമാണ് ഈ ജീന്‍ നല്‍കുന്നത്. 

ജങ്ക് ഫുഡ് കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ദശകങ്ങളായി അറിവുള്ള കാര്യമാണ്. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കാരണം വ്യക്തമായതോടെ യുവാക്കള്‍ക്കിടയില്‍ വന്‍തോതില്‍ ക്യാന്‍സര്‍ കുതിച്ചുയരുന്നതിന്റെ കാരണം കൂടിയാണ് വ്യക്തമാകുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.