സ്‌ട്രെസ്, ഉത്കണ്ഠ എന്നിവയില്‍ ഭക്ഷണത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നും ബെറികള്‍, നട്‌സ്, വിത്തുകള്‍, പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവ പോലുള്ള സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
സമീകൃതാഹാരം, മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പോഷകങ്ങള്‍, മൊത്തത്തിലുള്ള മാനസികാരോഗ്യം എന്നിവ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പോഷകാഹാര വിദഗ്ധയും ലൈഫ്‌സ്‌റ്റൈല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ഗീതിക ബജാജ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് പഞ്ചസാരയും ട്രാന്‍സ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബെറികള്‍ക്ക് കോശങ്ങളുടെ കേടുപാടുകള്‍ തടയാനും സമ്മര്‍ദ്ദം ലഘൂകരിക്കാനും കഴിയും. സിങ്കിന്റെ 1420% നല്‍കുന്ന ഒന്നാണ് കശുവണ്ടി. ഇത് ഉത്കണ്ഠ കുറയ്ക്കുന്നു.
ചിയ വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, മുട്ട എന്നിവയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ട്രിപ്‌റ്റോഫാന്‍ ഉള്ള മുട്ടകള്‍ സെറോടോണിന്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, ബി 6 എന്നിവ അടങ്ങിയ അവോക്കാഡോകള്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ഫോളേറ്റ് അടങ്ങിയ ഇലക്കറികള്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്‍പാദനത്തെ പിന്തുണച്ച് ഉത്കണ്ഠയെ ചെറുക്കുന്നു. വൈറ്റമിന്‍ ഡി അടങ്ങിയ സാല്‍മണും മത്തിയും ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥയെ ലഘൂകരിക്കും. ട്രിപ്‌റ്റോഫാന്‍, മെലറ്റോണിന്‍, ബിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പാലിലെ പോഷകങ്ങള്‍ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.