
















ദമ്പതികളാണെങ്കിലും ശരിയായ ഉറക്കം ലഭിക്കാനായി വെവ്വേറെ മുറികളില്‍ ഉറങ്ങുന്നുന്നവരുടെ എണ്ണം കൂടിവരികയാണെന്നതാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്.
റെസ്മെഡിന്റെ 2025ലെ ഗ്ലോബല്‍ സ്ലീപ്പ് സര്‍വേ പ്രകാരം 78 ശതമാനം ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ദമ്പതികള്‍ വെവ്വേറെ മുറികളില്‍ ഉറങ്ങുന്നത്. തൊട്ടുപിന്നില്‍ ചൈനയാണ് - 67 ശതമാനം. ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത് - 65 ശതമാനം.
യുകെയിലും യുഎസിലും പങ്കാളികളില്‍ ഒരുമിച്ച് ഉറങ്ങാറാണ് പതിവെങ്കിലും 50 ശതമാനം മനുഷ്യര്‍ക്കും ഒറ്റയ്ക്കു ഉറങ്ങാനാണ് താല്പര്യം എന്ന് കണ്ടെത്തി. പങ്കാളിയുടെ കൂര്‍ക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയില്‍ സ്‌ക്രീന്‍ ഉപയോഗം എന്നിവയാണ് ഒറ്റയ്ക്ക് കിടക്കാനുള്ള കാരണങ്ങളില്‍ പ്രധാനമെന്ന് ഗവേഷകര്‍ പറയുന്നു.
ഒരുമിച്ച് ഉറങ്ങുന്നതിനു അതിന്റെതായ ഗുണങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോര്‍മോണായ ഓക്‌സിടോസിന്‍ പുറത്തുവിടുന്നതിന് കാരണമാകുന്നു എന്നും, ഇതിലൂടെ വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകരമാണെന്നും പഠനത്തില്‍ പറയുന്നു.