CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 50 Seconds Ago
Breaking Now

തല മസ്സാജ് ചെയ്തു കൊടുക്കാന്‍ വൈകി ; ഭാര്യയെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്ന് ഭര്‍ത്താവ്

ഫൈസാബാദ് സ്വദേശി പ്രതിമ ഗിരിയാണ് കൊല്ലപ്പെട്ടത്.

നോയിഡയിലെ ചിജാര്‍സി ഗ്രാമത്തില്‍ ഭര്‍ത്താവ് 34 കാരിയെ തലയ്ക്കടിച്ചു കൊന്നു. തല മസ്സാജ് ചെയ്തു കൊടുക്കാന്‍ വൈകിയെന്നാരോപിച്ചാണ് യുവതിയുടെ തലയ്ക്കടിച്ചത്. ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു.

ഫൈസാബാദ് സ്വദേശി പ്രതിമ ഗിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ദിവസങ്ങള്‍ മുമ്പാണ് ഹരേന്ദ്ര ഗിരിയും കുടുംബവും നോയിഡയിലേക്ക് താമസം മാറിയത്. തയ്യല്‍ തൊഴിലാളിയാണ് ഹരേന്ദ്ര ഗിരി. തിങ്കളാഴ്ച രാത്രിയോടെ മദ്യലഹിയില്‍ വീട്ടിലെത്തിയ ഹരേന്ദ്ര ഗിരി ഭാര്യയോട് തല മസ്സാജ് ചെയ്തു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുകയായിരുന്ന പ്രതിമ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഹരേന്ദ്ര ഗിരി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇഷ്ടിക കൊണ്ടുവന്ന് പ്രതിമയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതിമയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.