CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 41 Minutes 17 Seconds Ago
Breaking Now

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല

3.02 കോടി രൂപയുടെ ആസ്തിയുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള സത്യവാങ്മൂലത്തിലാണ് അദേഹം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 3.02 കോടി രൂപയുടെ ആസ്തിയുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വന്തമായി വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 80,304 രൂപ എസ്ബിഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്.

എസ്ബിഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ എന്‍എസ്സിയില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളുമുണ്ട്. 2019 ലെ പത്രികയില്‍ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയില്‍ 1.66 കോടി രൂപയുടെ ആസ്തിയെന്നും വ്യക്തമാക്കിയിരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തിലെ 11.14 ലക്ഷത്തില്‍ നിന്നും 202223 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വര്‍ധിച്ചു. ശമ്ബളവും നിക്ഷേപത്തില്‍നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.എ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു ക്രിമിനല്‍ കേസും അദ്ദേഹത്തിന്റെ പേരിലില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാവിലെ മണ്ഡലത്തിലെ ദശാശ്വമേധ് ഘട്ടില്‍ പ്രാര്‍ഥന നടത്തി, കാലഭൈരവ ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് പത്രിക സമര്‍പ്പിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മൂന്നാം ഊഴം തേടിയാണ് പത്രിക നല്‍കിയത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയാണ് വാരാണസിയില്‍ മോദിയുടെ എതിരാളി.

 




കൂടുതല്‍വാര്‍ത്തകള്‍.