CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 18 Seconds Ago
Breaking Now

എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നഴ്‌സുമാരെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ചാകര; അവസാന നിമിഷം ഫ്രീലാന്‍സ് നഴ്‌സുമാരെ നല്‍കാന്‍ ഒരു ഷിഫ്റ്റിന് 2000 പൗണ്ട് വരെ ചാര്‍ജ്ജ് ഈടാക്കുന്നു; കഴിഞ്ഞ 14 വര്‍ഷം ആവശ്യത്തിന് നഴ്‌സുമാരെ പരിശീലിപ്പിക്കാത്തതിന്റെ ഫലമെന്ന് ലേബര്‍

അവസാന നിമിഷം ഷിഫ്റ്റ് കവര്‍ ചെയ്യാന്‍ ജോലിക്കാരെ തേടുമ്പോള്‍ ഓഫ്-ഫ്രേംവര്‍ക്ക് ഏജന്‍സികളെ ഉപയോഗിക്കേണ്ടി വരും

അവസാന നിമിഷം ഫ്രീലാന്‍സ് നഴ്‌സുമാരെ എത്തിച്ച് നല്‍കുന്ന ഏജന്‍സികള്‍ ഒരൊറ്റ ഷിഫ്റ്റിന് 2000 പൗണ്ട് വരെ ഈടാക്കുന്നതായി കണ്ടെത്തല്‍. എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് ഈ സേവനം നല്‍കുന്ന തോണ്‍ബറി നഴ്‌സിംഗ് സര്‍വ്വീസ് നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. 

സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസിനെ ഉപയോഗിച്ച് ലാഭം നേടുകയാണ് തോണ്‍ബറി നഴ്‌സിംഗ് സര്‍വ്വീസ് ചെയ്യുന്നതെന്ന് ഒരു എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഗ്ലെന്‍ ബര്‍ലി പറഞ്ഞു. എന്നാല്‍ മൂല്യമേറിയ, ഫ്‌ളെക്‌സിബിള്‍ സേവനം നല്‍കുകയാണ് തങ്ങളെന്ന് തോണ്‍ബറി അവകാശപ്പെട്ടു. ഇതിനിടെ ചെലവേറിയ ഏജന്‍സി സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് നടപടി കൈക്കൊള്ളുകയാണ്. Read more about What is an agency nurse and is it for me? · MedGen

അതേസമയം കഴിഞ്ഞ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ ആവശ്യത്തിന് നഴ്‌സുമാരെ പരിശീലിപ്പിക്കാത്തതിന്റെ ഫലമാണ് ഈ ചെലവുകളെന്ന് ലേബര്‍ ആരോപിച്ചു. എന്‍എച്ച്എസ് നിയമങ്ങള്‍ പ്രകാരം അംഗീകരിച്ച രീതിയില്‍, പരിധി ഏര്‍പ്പെടുത്തി സ്റ്റാഫിംഗ് ഏജന്‍സികളെ ഉപയോഗിക്കാന്‍ ഹോസ്പിറ്റല്‍ മാനേജര്‍മാര്‍ക്ക് സാധിക്കും. 

എന്നാല്‍ അവസാന നിമിഷം ഷിഫ്റ്റ് കവര്‍ ചെയ്യാന്‍ ജോലിക്കാരെ തേടുമ്പോള്‍ ഓഫ്-ഫ്രേംവര്‍ക്ക് ഏജന്‍സികളെ ഉപയോഗിക്കേണ്ടി വരും. ഇവര്‍ക്ക് മുന്‍ നിശ്ചയിച്ച സ്‌കെയില്‍ പ്രകാരം പണം വാങ്ങണമെന്ന് നിര്‍ബന്ധമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.