CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 43 Seconds Ago
Breaking Now

തുടര്‍ച്ചയായ ആറാം മാസവും പലിശ നിരക്കുകള്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് അരികിലേക്ക് നീങ്ങുന്നതായി സൂചനകള്‍; പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് ചാന്‍സലര്‍; തിടുക്കത്തില്‍ പലിശ കുറയ്ക്കരുതെന്ന് ഉപദേശം?

ജിഡിപി ഈ വര്‍ഷം ശക്തമായ വളര്‍ച്ച നേടുമെന്നും, തൊഴിലില്ലായ്മ, പണപ്പെരുപ്പ നിരക്കുകള്‍ മുന്‍പ് പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലാകുമെന്നും പ്രവചനമുണ്ട്

പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ബേസ് റേറ്റ് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്. അതേസമയം പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ സൂചനകളും ഇന്നലെ നടത്തിയ പ്രഖ്യാപനം നല്‍കി. മോണിറ്ററി പോളിസി കമ്മിറ്റിയിലെ മറ്റൊരു അംഗം കൂടി ഈ മാസം കുറഞ്ഞ കടമെടുപ്പ് ചെലവുകളെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഈ സൂചന പ്രകടമാക്കുന്നത്. 

യുകെ പലിശ നിരക്കുകള്‍ 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനാണ് എംപിസി (7-2) വോട്ട് ചെയ്തത്. വോട്ടിംഗ് രീതിയിലെ മാറ്റത്തോടെ ചിലപ്പോള്‍ അടുത്ത മാസം തന്നെ ഒരു വ്യത്യാസത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. നിരക്ക് പ്രഖ്യാപനത്തോടൊപ്പം യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പുതിയ പ്രവചനങ്ങളും ബാങ്ക് പ്രസിദ്ധീകരിച്ചു. Chancellor of the Exchequer Jeremy Hunt has urged the Bank of England not to cut rates too quickly just to risk raising them again

ഇത് പ്രകാരം ജിഡിപി ഈ വര്‍ഷം ശക്തമായ വളര്‍ച്ച നേടുമെന്നും, തൊഴിലില്ലായ്മ, പണപ്പെരുപ്പ നിരക്കുകള്‍ മുന്‍പ് പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലാകുമെന്നും പ്രവചനമുണ്ട്. സിപിഐ പണപ്പെരുപ്പം അടുത്ത് തന്നെ 2% ലക്ഷ്യത്തിലേക്ക് താഴുമെന്ന് പ്രവചനം പറയുന്നു. ഇതിന് ശേഷം ചെറിയ തോതില്‍ പണപ്പെരുപ്പം തിരിച്ചുവരുകയും ചെയ്യും. 

അതേസമയം നിരക്കുകള്‍ വേഗത്തില്‍ കുറയ്ക്കരുതെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടു. ഈ നിലപാട് സ്വീകരിച്ചാല്‍ വീണ്ടും നിരക്കുകള്‍ ഉയരാന്‍ വഴിയൊരുക്കുമെന്നാണ് ഹണ്ടിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം താഴ്ന്നുവെന്ന് ഉറപ്പിക്കുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടത്. കുറഞ്ഞ പലിശ നിരക്കുകളും സ്ഥിരതയോടെ നിലനില്‍ക്കണം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ ആദ്യമായി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നു, ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.