ലിവര്‍പൂള്‍ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്‍മാരായി. പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂര്‍ണ്ണമെന്റില്‍ മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് കാണികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മല്‍സരം തന്നെ സംഘാടകരുടെ ടീമായ ഓക്‌സ്‌ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്‌സ്‌ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണല്‍ താരങ്ങളായ യാസര്‍ ഇക്ക്ബാല്‍ ,ഇസ്മത്തുള്ള ഷെര്‍ഷാദ് തുടങ്ങിയ വമ്പന്‍മാരെയാണ് അണിനിരത്തിയത്. . കോട്ടറില്‍ മിഡ്‌ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റണ്‍ സ്റ്റയിക്കര്‍സിനെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സെമിയില്‍ , ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം യൂണയിറ്റഡിനെ തോല്‍പ്പിച്ച് ആണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ഫൈനലില്‍ എത്തിയത്. മഴയും വെളിച്ചകുറവും മുലം ഓവറുകള്‍ വെ ട്ടിക്കുറച്ച ഫൈനലില്‍ സ്റ്റോക്ക് സിസി യെ 3 റണ്‍സിന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ചാമ്പ്യന്‍മാരായത്. മാഞ്ചസ്റ്റര്‍ നൈറ്റ്‌സിന്റെ ബൗളറായ അശ്വിന്റെ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റര്‍ നൈറ്റ്‌സിനെ ചാമ്പ്യന്‍മാരാക്കു ന്നതില്‍ നിര്‍ണ്ണായകമായത്. കൂടാതെ നിഖി ല്‍, ശരത്ത് തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയണ്ടതായിരുന്നു.
ക്ലബ് ഈ വിജയം അകാലത്തില്‍ വിട്ടു പിരിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരന്‍ ജെറിയുടെ സ്മരണക്കായി സമര്‍പ്പിച്ചു..