CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 10 Seconds Ago
Breaking Now

ബോണ്‍മൗത്തില്‍ പേഴ്‌സണല്‍ ട്രെയിനറെ ബീച്ചിലിട്ട് കുത്തിക്കൊന്ന പ്രതിയെ പിടിക്കാന്‍ കഴിയാതെ പോലീസ്; രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയന്ന് പ്രദേശവാസികള്‍; ഹൂഡി ധരിച്ച് സിസിടിവിയില്‍ പതിഞ്ഞ ആ വ്യക്തി എവിടെ? ബ്രിട്ടനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല!

17-കാരനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചതോടെയാണ് കൊല നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതി പിടിയിലായിട്ടില്ലെന്ന് പൊതുജനം മനസ്സിലാക്കുന്നത്

ബോണ്‍മൗത്തില്‍ 34-കാരിയായ അമ്മയെ കൊലപ്പെടുത്തിയ കൊലയാളി പോലീസ് വലയില്‍ പെടാതെ വിലസുന്നു. ഇതോടെ രാത്രി കാലത്ത് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് മേഖലയിലെ സ്ത്രീകള്‍. പേഴ്‌സണല്‍ ട്രെയിനറും, വനിതാ ഫുട്‌ബോള്‍ കോച്ചുമായ ആമി ഗ്രേയാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് മുന്‍പായി ഡര്‍ലി ചൈന്‍ ബീച്ചില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

പൂളില്‍ നിന്ന് തന്നെയുള്ള മറ്റൊരു സ്ത്രീക്കും പരുക്കേറ്റതായി ഡോര്‍സെറ്റ് പോലീസ് പറഞ്ഞു. ഇവരുടെ പരുക്കുകള്‍ ഗുരുതരമാണ്. 17 വയസ്സുള്ള ആണ്‍കുട്ടിയെ കൊലപാതകിയെന്ന് സംശയിച്ച് അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു. ഇതോടെയാണ് ഹൂഡി ധരിച്ച പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടത്. Police released CCTV images of the Bournemouth stabbing suspect on Sunday. They are continuing to hunt the man - but worried women have said they are too scared to go out

പോലീസിന് ഇപ്പോഴും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് സ്ത്രീകളെ ആശങ്കയിലാക്കുകയാണ്. 'സ്ത്രീകള്‍ രാത്രി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത്. കൊലയാളി ഇപ്പോഴും ഒളിവിലാണ്. ബോണ്‍മൗത്ത് ഇപ്പോള്‍ സുരക്ഷിതമല്ല, കുറച്ച് വര്‍ഷങ്ങളായി ഇതാണ് സ്ഥിതി', പ്രദേശവാസി കാത്തി ജാക്വസ് പറഞ്ഞു. Sian Gray (left) - wife of murder victim Amie Gray (right) - has scattered rose petal in her memory

17-കാരനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചതോടെയാണ് കൊല നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതി പിടിയിലായിട്ടില്ലെന്ന് പൊതുജനം മനസ്സിലാക്കുന്നത്. ഡോര്‍സെറ്റ് പോലീസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. പോലീസ് ഇപ്പോള്‍ പ്രദേശത്ത് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയില്‍ അജ്ഞാതരാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണമേറുന്നത് ആശങ്കയായി മാറുകയാണ്. പ്രത്യേകിച്ച് പല കേസുകളിലും പോലീസുകാര്‍ പ്രതികളാകുകയും ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.