CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 7 Seconds Ago
Breaking Now

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരാണ്, പറയാനുള്ളത് പറയും: ഷെയ്ന്‍ നിഗം

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരാണ്പറയാനുള്ളത് പറയുമെന്നും അതിനുള്ള അവകാശമുണ്ടെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

'ഓരോത്തര്‍ക്ക് ഓരോ താല്പര്യങ്ങളും ഇഷ്ടങ്ങളുമുണ്ട്. നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരാണ് , അപ്പോള്‍ ഒരാള്‍ക്ക് ഇത് പറയാന്‍ അവകാശങ്ങളില്ലേ .അല്ലെങ്കില്‍ രാജഭരണ സെറ്റപ്പ് ആകണം . അങ്ങനെ ആണെങ്കില്‍ ശരിയാണ് . അവര്‍ പറയുന്നത് കേട്ട് ജീവിക്കണം . ഇവിടെ ഡെമോക്രസി അല്ലേ , നമ്മള്‍ ചെറുപ്പം മുതല്‍ കേട്ട് ജീവിക്കുന്നതാണ് . നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ ഗവണ്മെന്റ് . സര്‍ക്കാരിന് വേണ്ടിയല്ല നമ്മള്‍ ഈ പറയുന്ന പോലെ ജീവിക്കുന്നത് .അപ്പോള്‍ അത് അങ്ങനെയല്ലെങ്കില്‍ നമ്മള്‍ പറയണ്ടേ ' എന്നുമാണ് ഷെയ്ന്‍ നിഗം പറയുന്നത് .

 




കൂടുതല്‍വാര്‍ത്തകള്‍.