CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes Ago
Breaking Now

കോട്ടയത്ത് നിന്ന്‌ യുകെയിലെത്തി കേംബ്രിജ് സിറ്റി മേയറായ മലയാളി ...പാലു വിറ്റ് ജീവിച്ച കര്‍ഷക കുടുംബത്തില്‍ നിന്ന് ഉന്നത പദവിയിലെത്തിയ ബൈജു തിട്ടാലയുടെ ജീവിതം മാറിയ കഥയറിയാം... ഡോക്ടർ ടിബിന്റെ വീഡിയോ വൈറലാകുന്നു.

മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന ആര്‍പ്പൂക്കരക്കാരന്‍ ബൈജു വര്‍ക്കി തിട്ടാല...

കോട്ടയത്തെ കര്‍ഷക കുടുംബത്തിലെ മൂത്തമകന്‍. രാഷ്ട്രീയവും വക്കീല്‍ ജീവിതവും സ്വപ്നം കണ്ട ചെറുപ്പക്കാരന്‍... ഒടുവില്‍ ജീവിതത്തിലെ നീണ്ട കഷ്ടപ്പാടുകള്‍ക്ക് പിന്നാലെ കേംബ്രിജ് സിറ്റി മേയറായ കഥ...

അതിശയകരമായ ജീവിത വിജയമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.. മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന ആര്‍പ്പൂക്കരക്കാരന്‍ ബൈജു വര്‍ക്കി തിട്ടാല...

ജീവിത സാഹചര്യം കൊണ്ട് ഒന്നും നേടാനായില്ലെന്ന് പരാതി പറയുന്നവര്‍ക്ക് ഈ ജീവിത വിജയം തന്നെ മതി മറുപടി. നഗര പിതാവായി മാറി ജീവിത ലക്ഷ്യങ്ങള്‍ ഓരോന്നായി നേടുമ്പോള്‍ തന്റെ ഇതുവരെയുള്ള നാള്‍ വഴികള്‍ അദ്ദേഹം ഓര്‍ത്തെടുക്കുകയാണ്. ഡോ ടിബിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുമ്പോള്‍ എത്ര പ്രചോദനകരമാണ് ഈ വിജയമെന്ന് ആരും ഓര്‍ത്തുപോകും. 

യുകെയിലെത്തി ജീവിത വിജയം നേടിയ നൂറുപേരെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഡോ ടിബിന്റെ ദൗത്യം ഇക്കുറി എത്തി നില്‍ക്കുന്നത് ബൈജു വര്‍ക്കി തിട്ടാലയിലാണ്. 

സ്‌കൂളില്‍ മൂന്നു പേര്‍ ചേര്‍ന്ന് കെഎസ് യു സമരം വിജയിപ്പിച്ചത്, പാടത്ത് വെയിലില്‍ കള പറച്ചതും ചായക്കാരനായതും ഡല്‍ഹിയില്‍ ചുമടെടുത്തതും വരെ ഓര്‍ത്തെടുക്കുകയാണ് ബൈജു വര്‍ക്കി തിട്ടാല.

ജീവിതത്തിലെ കൈയ്‌പേറിയ അല്ലെങ്കില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് പഠിപ്പിക്കുന്ന മറ്റൊരു മലയാളി കൂടി .. യുകെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ബൈജു വര്‍ക്കി തിട്ടാലയെ കുറിച്ച് കൂടുതല്‍ അറിയാം..

 




കൂടുതല്‍വാര്‍ത്തകള്‍.