CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 47 Seconds Ago
Breaking Now

ഗുരുവായൂരമ്പല നടയില്‍ 100 കോടിയിലേക്ക് കുതിക്കുന്നു

പൃഥ്വിരാജ്‌ ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയില്‍ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികള്‍ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ കളക്ഷന്‍. ആഗോളതലത്തില്‍ ചിത്രം 75 കോടി രൂപയാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത 13 ദിവസം കൊണ്ടാണ് ഈ നേട്ടം. ചിത്രം അടുത്ത് തന്നെ 100 കോടി ക്ലബ്ബില്‍ കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

 




കൂടുതല്‍വാര്‍ത്തകള്‍.