CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 30 Seconds Ago
Breaking Now

യുകെ മലയാളികള്‍ക്കിടയില്‍ നിറസാന്നിധ്യമായി സമീക്ഷ യുകെ; ഷ്രോപ്ഷയറില്‍ സമീക്ഷയുടെ 33മത് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

മലയാളി മനസ് കീഴടക്കി സമീക്ഷയുടെ കുതിപ്പ്. ചുരുങ്ങിയ കാലം കൊണ്ട് യുകെയുടെ മണ്ണില്‍ നിലയുറപ്പിച്ച സമീക്ഷ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സമീക്ഷയുടെ മുപ്പത്തിമൂന്നാമത് യൂണിറ്റ് ഷ്രോപ്ഷയറില്‍! പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിര്‍വഹിച്ചു. ഇനി ഷ്രോപ്ഷയര്‍ മേഖലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

പുതിയ യൂണിറ്റിന്റെ പ്രസിഡന്റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്‌സ് റോയ് വൈസ് പ്രസിഡന്റും സജികുമാര്‍ ഗോപിനാഥന്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ജെറിന്‍ തോമസാണ് ട്രഷറര്‍. സിറാജ് മെയ്തീന്‍, അനിത രാജേഷ്, ജുബിന്‍ ജോസഫ്, ശ്വേത, സജി ജോര്‍ജ് എന്നിവര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. പുതിയ ഭാരവാഹികളെല്ലാം നാട്ടില്‍ സിപിഐഎം/ഡിവൈഎഫ്‌ഐ സജീവ പ്രവര്‍ത്തകരായിരുന്നു. കോട്ടയം കുറുമള്ളൂര്‍  സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ബാലസംഘം ജില്ലാ രക്ഷാധികാരിയായും Dyfi യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖില്‍ ശശി Dyfi മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് സജികുമാര്‍ ഗോപിനാഥന്‍. സിപിഐഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗമായും dyfi മേഖലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അലക്‌സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീന്‍ സിപിഐഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിന്‍ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കല്‍ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോര്‍ജ്  സജീവ CITU പ്രവര്‍ത്തകനായിരുന്നു.

യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പള്ളില്‍, ട്രഷറര്‍ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ രാമചന്ദ്രന്‍, ഗ്ലീറ്റര്‍, അരവിന്ദ് സതീശ്, ബൈജു പി കെ  എന്നിവര്‍ ആശംസ അറിയിച്ചു.

ഏഴ് വര്‍ഷം മുന്‍പാണ് യുകെയില്‍ സമീക്ഷ പ്രവര്‍ത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താല്‍പര്യമുള്ള  മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് സമീക്ഷക്കൊപ്പം ചേര്‍ന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.