സഹൃദയ ദി കെന്റ് കേരളൈറ്റ്‌സ് അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന ഏഴാമത് അഖില യു.കെ വടം വലി മത്സരം ജൂലൈ എഴാം തീയതി ഞായറാഴ്ച്ച ടണ്‍ ബ്രിഡ്ജിലെ ഹില്‍ഡന്‍ബറോയിലെ സാക് വില്ലാ സ്‌കൂള്‍ മൈതാനത്ത് അരങ്ങേറും.
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ യുകെയിലെ വടംവലി മത്സരത്തിലെ അജയ്യരും ശക്തരും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ആരാകും ഈ വര്‍ഷം കപ്പ് ഉയര്‍ത്തുന്നത്?
വടംവലിയുടെ ആവേശപ്പൊലിമയില്‍ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കെന്റിലെ അങ്കത്തട്ട് ഉണരുമ്പോള്‍ കൈ മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാന്‍ യു.കെയിലെ കരുത്തരായ എല്ലാ വടംവലി ടീമുകളിലെയും വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും തയ്യാറായി കഴിഞ്ഞു.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകര്‍ന്നു നല്‍കിയ സഹൃദയയുടെ വടംവലി മത്സരം ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഒരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് ചരിത്രമുറങ്ങുന്ന കെന്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് .
വാശിയും വീര്യവും നിറഞ്ഞു നില്‍ക്കുന്ന ഈ തീ പാറുന്ന കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നതു ഏറ്റവും മികച്ച സമ്മാന തുകയും ട്രോഫിയുമാണ്. ആദ്യ ഏട്ടു സ്ഥാനക്കാര്‍ക്കു ക്യാഷ് പ്രൈസും ട്രോഫിയും നല്‍കുമ്പോള്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ സഹൃദയ നല്‍കുന്നതായിരിക്കും.
യുകെയിലെ ഒരു രജിസ്റ്റേര്‍ട് ചാരിറ്റി മലയാളി അസോസിയേഷന്‍ ആയ സഹൃദയ ദി കെന്റ് കേരളൈറ്റ്‌സ് ഒരു ചാരിറ്റ് ഈവന്റ് ആയാണ് ഈ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരക്കണക്കിനു കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്. സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങള്‍ക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവര്‍ണാവസരമാണ്.
കുട്ടികള്‍ക്ക് വേണ്ടി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ്, നാടന്‍ ഭക്ഷണശാല, ലക്കി ഡ്രോ ഒപ്പം എല്ലാ വടംവലി പ്രേമികള്‍ക്കും
സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേര്‍ന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളില്‍ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.
യു.കെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാറോളം ടീമുകള്‍ ഏറ്റുമുട്ടുന്ന ഈ വടംവലി മാമാങ്കത്തില്‍ ആരാകാം ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം ഉയര്‍ത്തുക? ആരാകും ഈ വര്‍ഷത്തെ അട്ടിമറി വീരന്മാര്‍ ? എന്നീ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം ജൂലൈ ഏഴിന്.
വടംവലി മത്സരം നടക്കുന്ന വേദിയുടെ വിലാസം: Sackville School, Hildenborough, Kent TN11 9HN
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ് 07956 184796 സെക്രട്ടറി ഷിനോ തുരത്തിയില്‍ 07990935945, സേവ്യര്‍ ഫ്രാന്‍സിസ് 07897641637