മലയാളത്തില്‍ ഹലോ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് പാര്‍വതി മെല്‍ട്ടണ്‍. പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ നായികയായി എത്തിയ പാര്‍വതി തന്നെയാണോ ഇതെന്നാണ് പലരുടെയും ചോദ്യം.
2007 ലാണ് മോഹന്‍ലാല്‍ നായകനായ 'ഹലോ'യിലൂടെ പാര്‍വതി മലയാളസിനിമയില്‍ എത്തിയത്. 2005 ല്‍ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഫ്‌ലാഷ് എന്ന മലയാള ചിത്രത്തില്‍ അതിഥി വേഷത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
പാര്‍വതിയുടെ ഫോട്ടോകള്‍ക്ക് താഴെ മലയാളികള്‍ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ടോളിവുഡിലേക്ക് മടങ്ങി വരുമോ?, 'നമ്മുടെ ഹലോ മൂവിയിലെ ചേച്ചിയല്ലേ ഇത്?, എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.