CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 16 Minutes 33 Seconds Ago
Breaking Now

സഹൃദയയുടെ അഞ്ചാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ 30 ന് കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഏകദിന ലോകകിരീടം നേടിയ നിമിഷങ്ങള്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട, 1983ല്‍ കപില്‍ദേവിന്റെ 175 നോട്ട് ഔട്ട് പിറന്ന, അതേ നെവില്‍ ഗ്രൗണ്ടിന്റെ ടണ്‍ബ്രിഡ്ജ് വെല്‍സ് നഗരത്തില്‍, അതിന്റെ ആവേശം തെല്ലുംചോരാത്ത ഒരു ജനതയുടെ മുഴുവന്‍ വികാരവും സംസ്‌കാരത്തിന്റെ തനിമയും കൈകോര്‍ത്ത്, ഇംഗ്‌ളണ്ടിന്റെ പൂന്തോട്ടമായ കെന്റിലെ 'സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്' അണിയിച്ചൊരുക്കുന്ന അഞ്ചാമത് അഖില യു.കെ. ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക്.

കപിലിന്റെ ചെകുത്താന്മാര്‍ ലോകകിരീടത്തിലേക്കുള്ള വഴിതുറന്ന നെവില്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നാട്ടിലെ കായിക മാമാങ്കത്തിലേക്ക്, യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളേയും 'സഹൃദയ'ര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം  അടയാളപ്പെടുത്തുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ പേരില്‍ അറിയപ്പെടുന്ന യുകെയിലെ പതിനേഴുവര്‍ഷം പരിചയ സമ്പത്തുള്ള സംഘടനയാണ് സഹൃദയ, ദ വെസ്‌റ് കെന്റ് കേരളൈറ്റ്‌സ്.  ഓരോ കായികമത്സരങ്ങളും, ആവേശത്തിലും അച്ചടക്കത്തിലും ഒത്തൊരുമയോടെയും നടത്താന്‍ പേരുകേട്ട 'സഹൃദയയ'യുടെ, അഞ്ചാമത് ഓള്‍ യു. കെ T15 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്  മത്സരങ്ങളുടെ സമ്മാനങ്ങള്‍  ആകര്‍ഷകമായ ട്രോഫികള്‍ക്കൊപ്പം ഫസ്റ്റ് പ്രൈസ് 701 പൗണ്ട്, സെക്കന്റ് പ്രൈസ് 501 പൗണ്ട് എന്നിങ്ങനെയാണ്. കൂടാതെ, മൂന്നും, നാലും സ്ഥാനക്കാര്‍ക്കും, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍ എന്നീ ട്രോഫികളും നല്‍കുന്നുണ്ട് എന്ന് സഹൃദയ പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ് അറിയിച്ചു.

രണ്ടു ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങള്‍ക്കെത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണത്തിനായി 'ലൈവ് ഫുഡ് ഫെസ്റ്റ്' ഒരുക്കിയിട്ടുണ്ട്, മിതമായ നിരക്കില്‍ വൈവിദ്ധ്യമുള്ള ഭക്ഷണം ഏവര്‍ക്കും ലഭ്യമായിരിക്കുമെന്നും സംഘാടകസമിതിയ്ക്കു വേണ്ടി സെക്രട്ടറി ഷിനോ T പോള്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

ഗ്രൗണ്ടുകളുടെ വിലാസം: 

സ്‌കിന്നേഴ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്  റോയല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ്, കെന്റ്  TN4 0BU

ഹോക്കന്‍ബറി റിക്രിയേഷന്‍ ഗ്രൗണ്ട്, റോയല്‍ ടണ്‍ബ്രിഡ്ജ് വെല്‍സ്, കെന്റ്  TN2 5BW

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക 

 

അഭി : 07411 454070

 

മിഥുന്‍ : 07459 657971

 




കൂടുതല്‍വാര്‍ത്തകള്‍.