CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 59 Seconds Ago
Breaking Now

തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി വോട്ടിലെ ചോര്‍ച്ച; തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുത്തല്‍ നടപടി ആരംഭിച്ചില്ലെങ്കില്‍ അത് വലിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ സൃഷ്ത്തിക്കുമെന്ന ആശങ്ക പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് കാരണം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെന്ന് സിപിഐഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ജയിക്കുമെന്ന് കരുതിയ പല ഇടങ്ങളിലെയും വോട്ട് ചോര്‍ച്ച, ശക്തികേന്ദ്രങ്ങളില്‍ വോട്ടില്‍ ഉണ്ടായ വമ്പന്‍ ഇടിവ് ഉള്‍പ്പടെ ഉള്ള കാര്യങ്ങളില്‍ ഉണ്ടായ വീഴ്ച്ച അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കാനും സാധ്യതയുണ്ട്. തിരുത്തല്‍ നടപടി ആരംഭിച്ചില്ലെങ്കില്‍ അത് വലിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ സൃഷ്ത്തിക്കുമെന്ന ആശങ്ക പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആശങ്ക ഒന്നും വേണ്ട എന്നും വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ആയിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്. അതേസമയം പാര്‍ട്ടി വോട്ടില്‍ വലിയ രീതിയില്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇത് കോണ്‍ഗ്രസിന് അനുകൂലം ആയി മാറിയെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി. മുതിര്‍ന്ന നേതാവ് തോമസ് ഐസക്ക് ഉള്‍പ്പടെ ഉള്ളവര്‍ ശക്തമായ ഭാക്ഷയില്‍ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വോട്ട് ചോര്‍ച്ച അന്വേഷിക്കും.

പാര്‍ട്ടിയിലെയും ഭരണത്തിലെയും തിരുത്തപ്പെടേണ്ട പ്രവണതകള്‍ തിരുത്തണമെന്ന് എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. തെറ്റ് മനസിലാക്കി തിരുത്താന്‍ തയ്യാറാകണമെന്നും ജനങ്ങളുടെ വിമര്‍ശനം തുറന്ന മനസ്സോടെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐസക്ക് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.