CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 2 Seconds Ago
Breaking Now

യു.കെ.സി.സി.എ കണ്‍വൻഷൻ അവസാനഘട്ടഒരുക്കങ്ങളും പൂർത്തിയായി

ബർമിങ്ങ്ഹാം: യു. കെയിലെയും , യൂറോപ്പിലെയും ക്നാനായ മക്കൾ ആകാംഷയോടെ കാത്തിരിക്കുന്ന മൂന്നാമത് യൂറോപ്യൻ കണ്‍വൻഷന്റെയും പന്ത്രണ്ടാമത് യു. കെ കണ്‍വൻഷന്റെയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വിശിഷ്ടാതിഥികൾ ഓരോരുത്തരായി എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ്‌ പണ്ടാരശ്ശേരിൽ എന്ന് എത്തിച്ചേരും. യൂറോപ്പിൽ നിന്നുള്ള ഡെലിഗേറ്റ്സ് തങ്ങളുടെ ബന്ധുക്കളുടെ അടുത്ത് രണ്ടു ദിവസം മുമ്പേ എത്തിച്ചേർന്നു. ബാക്കിയുള്ളവർ എന്നും നാളെയുമായി ബർമിങ്ങ്ഹാം എയർപോർട്ടിൽ എത്തിച്ചേരും. ബർമിങ്ങ്ഹാമിൽ നിന്നും ഹോട്ടൽ ഹോളിഡേ ഇന്നിലേക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന രജിസ്ട്രേഷന് എല്ലാ സൗകര്യങ്ങളും തയ്യാറായതായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ സാജൻ പടിക്കമാലിൽ അറിയിച്ചു. 

രജിസ്ട്രേഷനു ശേഷം ക്നാനായ തനിമയോടെ ജോബി ഐത്തിലിന്റെ  നേത്രുത്വത്തിലുള്ള റിസപ്ഷൻ കമ്മിറ്റി ഓരോരുത്തരെയും സ്വീകരിച്ച് തങ്ങളുടെ റൂമുകളിൽ എത്തിക്കും. യൂറോപ്യൻ കണ്‍വൻഷന് പങ്കെടുക്കുന്നവർക്ക് സൗജന്യ ഇന്റർനെറ്റ് സഹിതം എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ പതിനൊന്നു മണിക്ക് പതാക ഉയർത്തുന്നതോടു കൂടി യൂറോപ്യൻ കണ്‍വൻഷന് തുടക്കം കുറിക്കും. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും കാർമികത്തിൽ വിശുദ്ധ കുര്ബാന അർപ്പിക്കും. അതിനു ശേഷം യൂറോപ്യൻ ഫാമിലി സംഗമം നടക്കും. കൃത്യം മൂന്നു മണിക്ക് ഉദ്ഘാടന സമ്മേളനവും നാല് മുപ്പതിന് യൂറോപ്യൻ സമുദായ റാലിയും നടക്കും. തുടർന്ന് ഫെറോനാ സംഗമം, മെത്രാൻ, വൈദീക, അൽമായ സംവാദം, പ്രൊഫ. ഷൈനി സ്റീഫൻ നേതൃത്വം നല്കുന്ന ഡിബേറ്റ് എന്നിവ നടക്കും.

യൂറോപ്യൻ കണ്‍വൻഷന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ശ്രീ. ജോർജ് നെല്ലാമാറ്റത്തിന്റ നേതൃത്വത്തിൽ യൂറോപ്യൻ ക്നാനായ ഫെഡറേഷന്റെ രൂപികരണത്തെ പറ്റി ചർച്ച നടക്കും. തുടർന്ന് സ്റെബി ചെറിയാക്കലിന്റെ നേതൃത്വത്തിൽ കലാ കായിക മത്സരങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ നടക്കും. തുടർന്ന് ഫാ. ജോണ്‍ ചൊള്ളാനിയുടെ ക്ലാസ്സ്‌, ജോർജ് നെല്ലാമറ്റം അവതരിപ്പിക്കുന്ന സിംബോസിയം തുടർന്ന് കൾച്ചറൾ പ്രോഗ്രാം. കുമാരൻ, കുമാരി മത്സരം. രാത്രി 9:30 നു സമാപന സമ്മേളനം, സമ്മാനദാനം എന്നിവ നടക്കും. അവസാനം കലാസന്ധ്യയോടു കൂടി യൂറോപ്യൻ കണ്‍വൻഷന് സമാപനമാകും.    




കൂടുതല്‍വാര്‍ത്തകള്‍.