കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റ കരുത്തനായ നേതാവുമായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണയോഗവും കെന്റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സിലെ സെന്റ് ഫിലിപ്പ്‌സ് ചര്‍ച്ച് ഹാളില്‍ വ്യാഴാഴ്ച്ച നടന്നു.
കക്ഷി രാഷ്ട്രിയതിനപ്പുറുമായി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിച്ചു കെന്റിലെ സുഹൃത്തുക്കള്‍ ഒത്തു കൂടിയ അനുസ്മരണ യോഗത്തില്‍ കെന്റിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ എത്തിചേര്‍ന്നു.
ശ്രീ അജിത്ത് വെണ്‍മണിയുടെ അധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗത്തില്‍ ശ്രീ ബിബിന്‍ എബ്രഹാം സ്വാഗതം ആശംസിച്ചപ്പോള്‍
ശ്രീ ടോമി വര്‍ക്കി, പ്രവാസി കേരളാ കോണ്‍ഗ്രസ് യു.കെ നാഷണല്‍ സെക്രട്ടറി ശ്രീ. ജിജോ അരയത്ത്, ശ്രീ ഷിനോ ടി പോള്‍, ശ്രീ ജേക്കബ് കോയിപ്പള്ളി, ശ്രീ മെബിന്‍ വറുഗീസ്, ശ്രീ. ആല്‍ബര്‍ട്ട് ജോര്‍ജ്, ശ്രീ സുരേഷ് ജോണ്‍, ശ്രീ ജോഷി സിറിയക്ക്, ശ്രീ. മനോഷ് ചക്കാലയ്ക്കല്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീ ഇമ്മാനുവേല്‍ ജോര്‍ജ്, ശ്രീ സതീഷ് കുമാര്‍, ശ്രീ സതീഷ് കമ്പ്രത്ത്, ശ്രീ ജയ്‌സണ്‍ ജോസഫ്, ശ്രീ ഫെബി മാത്യു, ശ്രീ സുജിത്ത് മുരളി, ശ്രീ. സാജു മാത്യു, ശ്രീ. സിന്റോ ജോണ്‍, ശ്രീ വിജില്‍ പോത്തന്‍, ശ്രീ ഷിബി രാജന്‍ തുടങ്ങിയവര്‍കൊപ്പം നാട്ടില്‍ നിന്നു എത്തിചേര്‍ന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
ഇന്ന് ഭൗതികമായി ഉമ്മന്‍ ചാണ്ടി നമ്മളോടൊപ്പം ഇല്ലങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓര്‍മ്മകളും, ഉമ്മന്‍ ചാണ്ടി തുടങ്ങി വെച്ച വികസന സ്വപ്നങ്ങളും, സാധാരണകാരനു കൈതാങ്ങായി നടത്തിയ ജനസമ്പര്‍ക്ക ജനസേവന പരിപാടികളും, കക്ഷി രാഷ്ട്രിയതിനപ്പുറമുള്ള അദ്ദേഹത്തിന്റെ നയപരമായബന്ധങ്ങളും സമീപനങ്ങളും ഏകാലവും ഓര്‍മ്മകളില്‍ നിലനില്‍ക്കുമെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ പങ്കുവെച്ചു.
അര നൂറ്റാണ്ടുകാലം നിയമസഭയില്‍ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയില്‍ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട നേതാവായി മാറിയ ഉമ്മന്‍ ചാണ്ടിയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതിന്റെ നല്ല ഓര്‍മ്മകള്‍ പലരും എടുത്തു പറഞ്ഞു.
വൈകുന്നേരം എട്ടുമണിയോടെ അവസാനിച്ച അനുസ്മരണ യോഗത്തില്‍ ശ്രീ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.