ബേസില്‍ ജോസഫിനെയും ഗ്രേസ് ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'നുണക്കുഴി' ടീസര്‍ പുറത്ത്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വലിയ വജയം നേടിയ മോഹന്‍ലാല്‍ ചിത്രം നേരിന് ശേഷമത്തുന്ന ജീത്തു ജോസഫ് ചിത്രം കൂടിയാണ് നുണക്കുഴി. ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ സ്വീകാര്യതയാണ് നേടിയത്.
'ട്വല്‍ത്ത് മാന്‍', 'കൂമന്‍' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാറാണ് നുണക്കുഴിക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സരിഗമയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.