CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 23 Minutes 38 Seconds Ago
Breaking Now

റൊമാന്റിക് ലുക്കില്‍ അജിത്തും തൃഷയും

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന 'വിടാമുയര്‍ച്ചി' ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. നായികയായെത്തുന്ന തൃഷയും അജിത്തുമുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പെര്‍ ലുക്കില്‍ നിന്നും വ്യത്യസ്തമായി വിന്റേജ് ലുക്കിലാണ് പോസ്റ്ററില്‍ അജിത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അര്‍ജുന്‍ സര്‍ജ, ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബ്ബാസ്‌ക്കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ  തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.