CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes 44 Seconds Ago
Breaking Now

വ്യാജ കൊവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വില്‍ക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ വംശജയായ ജിപി; വാക്‌സിനെടുക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അപകടമില്ലാത്ത പണി, നല്ല പണവും കിട്ടുമെന്ന് അറിയിച്ച് ജൂനിയറുടെ സഹായം തേടി; കേസ് മെഡിക്കല്‍ ട്രിബ്യൂണലില്‍

തനിക്കെതിരായ ആരോപണങ്ങള്‍ ഡോ. സോണാലി നിഷേധിച്ചെങ്കിലും പാനല്‍ കുറ്റക്കാരിയായി കണ്ടെത്തി

പണം വാങ്ങി രോഗികള്‍ക്ക് വ്യാജ കൊവിഡ്-19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പദ്ധതിയിട്ട ഇന്ത്യന്‍ വംശജയായ ജിപി മെഡിക്കല്‍ ട്രിബ്യൂണല്‍ വിചാരണ നേരിടുന്നു. വെസ്റ്റ് ലണ്ടനിലെ ബാള്‍ബി സര്‍ജറിയിലും, സ്വകാര്യ ജിപി അപ്പോയിന്റ്‌മെന്റ് നല്‍കുന്ന സെന്‍ ഹെല്‍ത്ത്‌കെയറിലും ജോലി ചെയ്തിരുന്ന ഡോ. സോണാലി മുഖര്‍ജി ബോസാണ് ഈ ഗൂഢാലോചന ആരോപണം നേരിടുന്നത്. 

എന്‍എച്ച്എസിന്റെ വാക്‌സിന്‍ ഡാറ്റ ശേഖരിക്കുന്ന സുരക്ഷിതമായ ക്ലിനിക്കല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ ഇവര്‍ ഒരു ജൂനിയര്‍ എംപ്ലോയിയെ സമീപിച്ചതായി മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസിലെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് പാനലില്‍ ചൂണ്ടിക്കാണിച്ചു. Proof of Covid-19 Vaccination - How can I get this?

ഇതിന് പകരമായി നല്ല വരുമാനം തരാമെന്നും ഡോ. സോണാലി വാഗ്ദാനം ചെയ്തു. ഒരു മാസത്തെ ശമ്പളം ഏതാനും മണിക്കൂറില്‍ നേടാമെന്നായിരുന്നു വാഗ്ദാനം. നിരവധി രോഗികള്‍ വാക്‌സിനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് നേടാനായി കാത്തിരിക്കുന്നുണ്ടെന്നും, അപകടമില്ലാത്ത, എളുപ്പ പണിയാണെന്നും ഇവര്‍ ജൂനിയര്‍ ജീവനക്കാരനോട് പറഞ്ഞു. 

മറ്റൊരു സഹജീവനക്കാരനോടും ഇക്കാര്യത്തില്‍ സഹായം ചെയ്യാന്‍ കഴിയുമോയെന്ന് വനിതാ ഡോക്ടര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട് ഡോ. സോണാലി സമീപിച്ചതായി ഇവര്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പിടിക്കപ്പെടുന്നത്. ഇത് മറ്റൊരു ഡോക്ടര്‍ക്ക് റഫര്‍ ചെയ്യുകയും ഇവിടെ നിന്നും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. 

തനിക്കെതിരായ ആരോപണങ്ങള്‍ ഡോ. സോണാലി നിഷേധിച്ചെങ്കിലും പാനല്‍ കുറ്റക്കാരിയായി കണ്ടെത്തി. സംഭവത്തില്‍ ഇവരെ രജിസ്റ്ററില്‍ നിന്നും പുറത്താക്കുന്ന കാര്യത്തില്‍ അടുത്ത ജനുവരിയിലാണ് വിധി വരുക. 




കൂടുതല്‍വാര്‍ത്തകള്‍.