യൂറോപ്പിലെ പ്രമുഖകലാസാംസ്‌കാരിക സംഘടനായായ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് ബ്രിസ്റ്റള്‍, നവരാത്രി സംഗീതോത്സവം ആയ 'ശ്രീരാഗം 'സീസണ്‍ 2 നോട് അനുബന്ധിച്ചു കേരളീയ പൈതൃക കലയായ ' കഥകളി ' അവതരിപ്പിക്കുന്നു. കലാചേതേന കഥകളി കമ്പനിയുമായി സഹകരിച്ചാണ് ഈ ദൃശ്യ വിസ്മയ കല പ്രേക്ഷകര്‍ക്ക് മുന്‍പായി അവതരിപ്പിക്കുന്നത്. സുന്ദരവും സമ്പന്നവുമായ വേഷങ്ങളും, അഭിനയങ്ങളും, സംഗീതവും, കഥാപരമായ പൈതൃകവും കൊണ്ട് ഒരോ പ്രേക്ഷകന്റെ മനസ്സില്‍ ദൃശ്യവിസ്മയം നിറക്കുന്ന കഥകളി ഒക്ടോബര്‍ അഞ്ചിന് ( ശനിയാഴ്ച ) വൈകുന്നേരം 7:30 ന് ആണ് അരങ്ങേറുന്നത് ബ്രിസ്റ്റളിലെ സല്‍ഫോര്‍ഡ് ഹാളില്‍ ആണ്..അതി മനോഹരവും സങ്കീര്‍ണ്ണവുമായ വേഷം ഭാരതത്തിലെ പ്രശസ്ത കലാകാരന്‍മാര്‍ അവതരിപ്പിക്കും.
Ample Mortgages പ്ലാറ്റിനം സ്‌പോണ്‍സര്‍ ആയ 'ശ്രീരാഗം സീസണ്‍ 2' വില്‍ രുചികരമായ വിഭവങ്ങളുമായി പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ സല്‍ക്കാര സ്ട്രീറ്റ്‌റിന്റെ ഫുഡ്‌കോര്‍ട്ടും ഉണ്ടായിരിക്കും.കഥകളി മേക്കപ്പ് നേരിട്ട് കാണുവാന്‍ ഉള്ള സൗകര്യവും പ്രേക്ഷകര്‍ക്കു ലഭിക്കും. അതിനായി ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 07754724879 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അഅയക്കുക.
കഥകളിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉല്‍ഘാടനം ബ്രിസ്റ്റള്‍ സിറ്റി കൗണ്‍സില്‍ ഇന്‍ക്ലൂസീവ് കമ്മ്യൂണിറ്റി ഓഫീസര്‍ ആയ ശ്രീമതി മരിലിന്‍ തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു, ക്ലബ്ബ് സെക്രട്ടറി ശ്രീ ബിജു മോന്‍ ജോസഫ്, ട്രെഷറര്‍ ശ്രീ ടോം ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.ഈ വൈവിധ്യമാര്‍ന്ന കലാസന്ധ്യയുടെ ടിക്കറ്റ് പ്രേക്ഷര്‍ക്ക് ടിക്കറ്റ്‌ടൈലര്‍ വെബ്‌സൈറ്റിലൂടെയോ താഴെ കാണുന്ന ലിങ്കിലൂടെയോ, പോസ്റ്ററിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താലോ ബുക്ക് ചെയ്യാവുന്നതാണ്.
https://buytickets.at/cosmopolitianclub/1242189