ജിപി സേവനങ്ങളിലെ തടസ്സങ്ങള്‍ അടുത്ത ആഴ്ചയിലേക്കും നീളുമെന്ന് മുന്നറിയിപ്പ് നല്‍കി എന്‍എച്ച്എസ്. വിമാന റദ്ദാക്കലുകള്‍ തുടരുന്നതിനിടെയാണ് ബ്രിട്ടനിലെ ആരോഗ്യ സേവനവും സാരമായതടസ്സങ്ങള്‍ നേരിടുന്നത്. സൈബര്‍ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റിലെ പിഴവാണ് ലോകമെമ്പാടുമുള്ള വിന്‍ഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ചത്.
ബ്രിട്ടനിലും, ഇന്ത്യയിലും ഉള്‍പ്പെടെ കമ്പ്യൂട്ടറുകള്‍ ഓഫ്‌ലൈനായതോടെ വിമാനങ്ങളും, ട്രെയിനുകളും റദ്ദാക്കുകയും, ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ പണിമുടക്കുകയും ചെയ്തു. സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായി തിരിച്ചെത്താന്‍ അല്‍പ്പം സമയം വേണ്ടിവരുമെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
ജിപി പ്രാക്ടീസുകളില്‍ സാരമായ തടസ്സമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചത്. 999, എന്‍എച്ച്എസ് 111 സേവനങ്ങളില്‍ സാരമായ സമ്മര്‍ദം നേരിട്ടതായി ആംബുലന്‍സ് സര്‍വ്വീസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ജിപി സര്‍ജറികള്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനും, രോഗികളുടെ രേഖകള്‍ നേടുന്നതിനും തടസ്സം നേരിടുന്നതായി വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് സിസ്റ്റങ്ങള്‍ തിരികെ പ്രവര്‍ത്തനസജ്ജമാകുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും സാധാരണ നിലയെ അപേക്ഷിച്ച് വേഗത കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തനം.