അഭിനയത്തില്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടി കലാഭവന്‍ ലണ്ടന്‍ യുകെയില്‍ ഒരു 'അഭിനയ കളരി' തുടങ്ങുന്നു. 'കലാഭവന്‍ ലണ്ടന്‍ തീയേറ്റര്‍ ഗ്രൂപ്പ്' എന്ന പേരില്‍ ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം, തീയേറ്റര്‍ / ഫിലിം അഭിനയ പരിശീലനം, തീയേറ്റര്‍ വര്‍ക്ഷോപ്പുകള്‍, തീയേറ്റര്‍ പ്രൊഡക്ഷന്‍ എന്നിവയാണ് ഈ പ്രോജെക്റ്റിന്റെ ലക്ഷ്യങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ആയിരിക്കും പരിശീലനം. യുകെയില്‍ വിവിധ ഇടങ്ങളില്‍ പരിശീലന കളരികള്‍ സംഘടിപ്പിക്കും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പരിശീലകനായ ജോണ്‍ ടി വേക്കന്‍ ആയിരിക്കും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുക. പരിശീലനത്തിന്റെ അവസാനം പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തി തിയേറ്റര്‍ പ്രൊഡക്ഷനും പ്രൊജെക്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.താല്‍പ്പര്യമുള്ള വെക്തികള്‍ക്കും അസ്സോസിയേഷനുകള്‍ക്കും ബന്ധപ്പെടാം, കൂടുതല്‍ വിവരങ്ങള്‍ക്ക് 07841613973 / kalabhavanlondon@gmail.com