CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 32 Seconds Ago
Breaking Now

ലെസ്റ്റര്‍ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ എട്ട് നോയമ്പ് ആചരണം

ലെസ്റ്റര്‍ .ലെസ്റ്റര്‍ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ പരിശുദ്ധ ജനന തിരുനാളിന് ഒരുക്കമായുള്ള എട്ട് നോയമ്പ് ആചരണത്തിന്  ഭക്തി നിര്‍ഭരമായി തുടക്കം കുറിച്ചു . എട്ട് ദിവസത്തെ തിരുന്നാള്‍ ആഘോഷം ഞായറാഴ്ച വൈകുന്നേരം 4മണിക്ക് കോടിയേറ്റ് കര്‍മ്മത്തോടെ ആരംഭിച്ചു. മിഷന്‍ ഡയറക്ടര്‍ റെവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര കോടിയേറ്റുകയും ദിവ്യബലി അര്‍പ്പിച്ചു തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു. തിരുന്നാള്‍ കുര്‍ബ്ബാനയുടെ ആരംഭത്തില്‍ പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു.

കുര്‍ബ്ബാനക്ക് ശേഷം ലദീഞ്ഞും വാഹനങ്ങളുടെ വെഞ്ചിരിപ്പും ഉണ്ടായിരുന്നു.തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യത്തിന്റെവാഴ്വും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം 5:30ന് വിശുദ്ധ കുര്‍ബാനയും ഏഴു മണിക്ക് ജപമാല പ്രദിക്ഷണവും തുടര്‍ന്ന് ഉത്പന്നലേലവും സ്‌നേഹവിരുന്നും നടക്കും. സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ഇടവക തിരുന്നാള്‍ ദിനത്തില്‍ തിരുന്നാള്‍ കുര്‍ബാനയും ശേഷം 2024 ലെസ്റ്റര്‍ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് തിരുന്നാള്‍ മഹാമഹം എന്ന സ്റ്റേജ് ഷോയും നടക്കും. 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.