CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes 58 Seconds Ago
Breaking Now

'അമ്മ'ക്ക് ബദലായി ട്രേഡ് യൂണിയന്‍; സംഘടനയിലെ വിമത നീക്കങ്ങളില്‍ താരങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി

അമ്മയിലെ വിമത നീക്കങ്ങളില്‍ താരങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി. അമ്മക്ക് ബദലായി ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നത് സംഘടനയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. അതെസമയം, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുള്ള 20 പേരാണ് ട്രേഡ് യൂണിയന്‍ നീക്കങ്ങളിലേക്ക് കടന്നത്. കൂടുതല്‍ അഭിനേതാക്കളെ ഒപ്പം നിര്‍ത്തി ട്രേഡ് യൂണിയന്‍ എന്ന ആശയം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.

ഫെഫ്കയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നീക്കം ഫെഫ്ക തുടക്കം തന്നെ തടഞ്ഞിരുന്നു. അമ്മ സംഘടനയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യാത്ത തരത്തില്‍ ഔദ്യോഗിക ട്രേഡ് യൂണിയന്‍ എന്ന ആശയം മുതിര്‍ന്ന താരങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനിടയുള്ള വിമത നീക്കങ്ങളെ എതിര്‍ക്കാനുള്ള ആലോചനകളാണ് ഔദ്യോഗികമായി നടക്കുന്നത്. ജനറല്‍ബോഡി ചേര്‍ന്ന് ഭൂരിഭാഗ അഭിപ്രായം കേട്ട ശേഷം ആയിരിക്കും തുടര്‍ നീക്കങ്ങള്‍.

ഇരുപതിലേറെ താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ചെന്നായിരുന്നു ഇന്നലെ വന്ന റിപ്പോര്‍ട്ട്. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി അമ്മയിലെ താരങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.