CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 7 Minutes 58 Seconds Ago
Breaking Now

ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് നാലാഴ്ച നീളുന്ന റെക്കേര്‍ഡ് കാത്തിരിപ്പ്; കഴിഞ്ഞ വര്‍ഷത്തെ 17.6 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളുടെ റെക്കോര്‍ഡ് മറികടക്കുമെന്ന് പ്രവചനം; രോഗികളുടെ ദുരവസ്ഥ തുടരും; ഗ്ലോസ്റ്റര്‍ഷയറില്‍ ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ്

ഗ്ലോസ്റ്റര്‍ഷയറിലാണ് നാലാഴ്ച കാത്തിരിപ്പ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്

ജിപി അപ്പോയിന്റുകള്‍ക്ക് നാലാഴ്ച കാത്തിരിപ്പ് ആവശ്യമായി വരുന്ന റെക്കോര്‍ഡ് നിലവാരം തുടരുന്നതായി കണക്കുകള്‍. ഈ വര്‍ഷം ഈ കാത്തിരിപ്പ് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൂലൈ വരെ ഏഴ് മാസങ്ങളില്‍ ജിപി അപ്പോയിന്റ്‌മെന്റിന് നാലോ, അതിലേറെയോ ആഴ്ചകള്‍ കാത്തിരിക്കുന്നവരുടെ എണ്ണം 10.3 മില്ല്യണിലാണെന്ന് എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ കണ്ടെത്തി. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.7 മില്ല്യണ്‍ കൂടുതലാണിത്. ആ ഘട്ടത്തില്‍ 8.6 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളാണ് നാലാഴ്ചയിലേറെ എടുത്തത്. ഈ വര്‍ഷവും കണക്കുകള്‍ സമാനമായ തോതില്‍ തുടരുകയാണ്, ഇത് ആവര്‍ത്തിച്ചാല്‍ നാലാഴ്ചയിലെ റെക്കോര്‍ഡ് 17.6 മില്ല്യണിലെത്തുമെന്നാണ് കരുതുന്നത്. NHS Confederation responds to the latest GP appointment figures | NHS  Confederation

ചില മേഖലകളില്‍ പത്തിലൊന്ന് ജിപി അപ്പോയിന്റ്‌മെന്റുകളും നാലാഴ്ചയോ, അതിലേറെയോ വേണ്ടിവന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. ഗ്ലോസ്റ്റര്‍ഷയറിലാണ് നാലാഴ്ച കാത്തിരിപ്പ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. 10.1 ശതമാനം ജിപി അപ്പോയിന്റ്‌മെന്റുകളും ഈ വിഭാഗത്തിലാണ് പെടുന്നത്. 

ഡെര്‍ബി, ഡെര്‍ബിഷയര്‍ & ഗ്ലോസോപ്, ഡോര്‍സെറ്റ്, ഷോര്‍ലി, സൗത്ത് റിബ്ബിള്‍ എന്നിവിടങ്ങളില്‍ 9 ശതമാനം രോഗികളും ഈ സ്ഥിതി നേരിടുന്നു. ജിപിമാര്‍ സമരനടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.