ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം( LISIEUX 2024 -2025 ) ഈ ഞാനയാറാഴ്ച ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും . രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉത്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത് , തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും . തുടര്‍ന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ ടോം ഓലിക്കരോട്ട് . ആശംസകള്‍ അര്‍പ്പിക്കും . മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ മാത്യു പാല ക്കരോട്ട് സി ആര്‍ എം സ്വാഗതം ആശംസിക്കും ,വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാല്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക എകമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ന്ന ലക്ഷ്യവുമായി 1947 ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറി മാരുമായി ശ ക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് , കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ് ,സെക്രട്ടറി ജോജിന്‍ പോള്‍ , ഓര്‍ഗനൈസര്‍ സജി വര്‍ഗീസ് , എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ റെവ സി ലീന മേരി , ടീന ജോര്‍ജ് , ജിന്‍സി പോള്‍ , റെജിമോന്‍ തോമസ് , ബിന്ദു സ്‌കറിയ ത്രേസ്യാമ്മ മാത്യു ,നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും . ലിതര്‍ലാന്‍ഡ് ഇടവക വികാരി റെവ ഫാ ജെയിംസ് കോഴിമല യുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആതി തേയ ത്വം വഹിക്കും
ഷൈമോന്‍ തോട്ടുങ്കല്‍