കീത് ലി .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്ക് കീത് ലി കേന്ദ്രമായി പുതിയ മിഷന്‍ .സെപ്റ്റംബര്‍ 25ന് വൈകുന്നേരം ആറുമണിക്ക് കീത്തിലി സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റേയും , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റേയും സാനിധ്യത്തില്‍ ആണ് മര്‍ത് അല്‍ഫോന്‍സ മിഷന്‍ പ്രഖ്യാപനം നടന്നത് . വൈകുന്നേരം 6 മണിയോടെ ദേവാലയത്തിലേക്ക് എത്തിയ അഭിവന്ദ്യ പിതാക്കന്മാരെ ലീഡ്‌സ് ഇടവകയുടെ വികാരിയും മിഷന്‍ കോഡിനേറ്ററും ആയ ഫാദര്‍ ജോസ് അന്ത്യംകുളംMCBS , കൈക്കാരന്‍മാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു .തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഫാദര്‍ ജോസ് അന്ത്യംകുളം MCBS, സ്വാഗതം ആശംസിച്ചു .തുടര്‍ന്ന് രൂപതയുടെ പാസ്റ്റര്‍ കോഡിനേറ്റര്‍ റെവ ഡോ ടോം ഓലിക്കരോട്ട് മിഷന്‍ പ്രഖ്യാപനം സംബന്ധിച്ച അഭിവന്ദ്യ ഡിക്രി വായിച്ചു. അതിനുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡിക്രി വികാരിയച്ചനും, കൈകാരന്മാര്‍ക്കും കൈമാറി. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ ലീഡ്‌സ് റീജിയണിലെ മുഴുവന്‍ വൈദികരോടും ചേര്‍ന്ന് ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. . അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ രൂപീകൃതമായിരിക്കുന്ന ഈ പുതിയ മിഷന്‍ അല്‍ഫോന്‍സാമ്മയെ പോലെ സഹനങ്ങള്‍ ഏറ്റെടുക്കാനും, അങ്ങനെ ഈശോയ്ക്ക് സാക്ഷികള്‍ ആകുവാനും വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള വചന സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. മലയാളികള്‍ നട്ടെല്ലുമുറിയെ പണിത്, കഷ്ടപ്പെട്ട് സാമ്പത്തിക സ്വസ്ഥത നേടി എടുക്കുന്നതില്‍ അഭിനന്ദിച്ച പിതാവ്, ജോലിയെ വെറും വേതനത്തിന് മാത്രമായി കാണരുത്, കൂടാതെ ശുശ്രൂഷകളിലൂടെ കര്‍ത്താവിനെ ഈ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും കൂട്ടി ചേര്‍ത്തു
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയ മിഷന് ആശംസകള്‍ നേരുകയും, മര്‍ത് അല്‍ഫോന്‍സാ മിഷന്‍ കോഡിനേറ്റര്‍ ആയ ഫാദര്‍ ജോസ് അന്ത്യംകുളം MCBS ന് പ്രത്യേകം നന്ദി പറയുകയും ചെയ്തു. കൂടാതെ സെന്റ് ജോസഫ് ദേവാലയത്തിന്റെ വികാരിയായ റെവ ഫാ ടോണിക്ക് , സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് വേണ്ടി ചെയ്ത ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു.ലീഡ്‌സ് റീജണല്‍ ഡയറക്ടര്‍റെവ ഫാ ജോജോ പ്ലാപ്പള്ളി സി എം ഐ ആശംസകള്‍ അര്‍പ്പിച് സംസാരിച്ചു . തുടര്‍ന്ന് ഈ മിഷനിലെ അംഗവും യുകെ മുഴുവന്‍ അറിയപ്പെടുന്ന കലാകാരനുമായ ഫെര്‍ണാണ്ടസ് ചെയ്ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിന്റെ പെന്‍സില്‍ സ്‌കെച്ച് ഉപഹാരമായി നല്‍കുകയും ചെയ്തു.
തുടര്‍ന്നു നടന്ന നന്ദി പ്രകാശനത്തില്‍, ബിജുമോന്‍ ജോസഫ് എല്ലാ വിശിഷ്ട അതിഥികള്‍ക്കും, ഈ ചടങ്ങ് ഭംഗിയാക്കാന്‍ വേണ്ടി പ്രയത്‌നിച്ച എല്ലാ നല്ലവരോടും നന്ദി അറിയിക്കുകയും ചെയ്തു. അതിമനോഹരമായ ദേവാലയ അലങ്കാരങ്ങളും, അതിഗംഭീരമായ ഗായകസംഘവും ചടങ്ങിന്റെ മാറ്റ് കൂട്ടി. അതിനുശേഷം നടന്ന സ്‌നേഹവിനോടുകൂടി മിഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചു
ഷൈമോന്‍ തോട്ടുങ്കല്‍