CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 52 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഒക്ടോബര്‍ 5,6 തീയതികളില്‍

യുകെയിലെ കോതമംഗലം എന്നറിയപ്പെടുന്ന ബ്രിസ്റ്റോള്‍ മോര്‍ ബസ്സേലിയോസ് യെല്‍ദോ യാക്കോബായ ഇടവകയുടെ 19-മത് വാര്‍ഷിക പെരുന്നാളും പരിശുദ്ധനായ മോര്‍ ബാസ്സേലിയോസ് യെല്‍ദോ ബാവയുടെ 339-മത് ദുഖ്‌റോനോയും ഒക്ടോബര്‍ 5, 6 തീയതികളില്‍ അഭി. മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്നു.

ഒക്ടോബര്‍ 5 ശനിയാഴ്ച്ച വൈകിട്ട് 5.30ന്  പെരുന്നാളിന് കൊടിയേറും തുടര്‍ന്ന് സന്ധ്യാ നമസ്‌ക്കാരം, വചന സന്ദേശം ,ഭക്തസംഘടനകളുടെ വാര്‍ഷികം, Sunday School സമ്മാനദാനം ,നേര്‍ച്ച ,ആശിര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പിറ്റേ ദിവസം  ആറാം തിയതി ഉച്ചക്ക് 12 മണിക്ക്  പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് വി.മുന്നിന്മേല്‍ കുര്‍ബ്ബാന. 

വി മൂന്നിന്മേല്‍ കുര്‍ബ്ബാനക്കു യു കെ  പാത്രിയാര്‍ക്കല്‍ വികാരി മാര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വവും 

ഇടവക വികാരി ഫാ. എല്‍ദോസ് കെ. ജി., ഫാ. സിബിന്‍ ബേബി താഴത്തെക്കുടി എന്നിവര്‍ സഹകാര്‍മ്മികത്വവും  വഹിക്കും

പ്രദിക്ഷിണം, ആശിര്‍വാദം, ആദ്യഫല ലേലം, നേച്ചര്‍ സദ്യ എന്നിവയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.

 ദൈവമക്കളേവരെയും നേര്‍ച്ച കാഴ്ചകളോടെ വന്ന് പെരുന്നാളില്‍  സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ തക്കവണ്ണം സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

For more details 

 

Fr Eldose KG ( vicar)- 07825916946

Biju Papparil ( Trustee)- 07846970731

Mathew Pothanical ( secretary)- 07878644931

 

News അയച്ചത്  - Jinesh Baby 

 




കൂടുതല്‍വാര്‍ത്തകള്‍.