CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 54 Minutes 35 Seconds Ago
Breaking Now

വാര്‍വിക്ക്ഷയറില്‍ ആറ് വാഹനങ്ങളുടെ കൂട്ടിയിടി; 50-കളില്‍ പ്രായമുള്ള സ്ത്രീ കൊല്ലപ്പെട്ടു; അപകടം ഉണ്ടാക്കിയ വാന്‍ ഡ്രൈവര്‍ ഇന്ത്യന്‍ വംശജന്‍; സംഭവസ്ഥലത്ത് നിന്നും കാല്‍നടയായി മുങ്ങിയ 23-കാരനെ തിരഞ്ഞ് പോലീസ്

ഓള്‍ഡ്ബറി ഏരിയയില്‍ ആകാശെന്ന് വിളിക്കുന്ന ഇയാള്‍ക്ക് നല്ല ബന്ധങ്ങളുണ്ട്

വാര്‍വിക്ക്ഷയറില്‍ ഗുരുതരമായ വാഹനാപകടത്തില്‍ 50-കാരി മരിച്ചു. ആറ് വാഹനങ്ങളാണ് കൂട്ടമായി ഇടിച്ചുകയറിയത്. അപകടത്തിന് ഇടയാക്കിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ വംശജനായ ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇയാള്‍ അപകടസ്ഥലത്ത് നിന്നും കാല്‍നടയായി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

വാര്‍വിക്ക്ഷയറിലെ ഗെയ്ഡണ്‍ ഗ്രാമത്തിന് സമീപമുള്ള എം40ക്ക് സമീപം വെച്ചായിരുന്നു ഗുരുതരമായ അപകടം. ഒരു പ്യൂജെറ്റ് വാനും, അഞ്ച് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഡ്രൈവര്‍ ഇവിടെ നിന്നും അപ്രത്യക്ഷനായിരുന്നു. The horror smash happened on Saturday night on the M40 (pictured at time of crash) close to the village of Gaydon in Warwickshire

അപകടത്തില്‍ 50-കളില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മുങ്ങിയ 23-കാരന്‍ അക്ഷര്‍ദീപ് സിംഗിനെ കണ്ടെത്താനാണ് വാര്‍വിക്ക്ഷയര്‍ പോലീസിന്റെ ശ്രമം. ആകാശ് എന്ന പേരില്‍ അറിയപ്പെടുന്ന സിംഗിന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നല്ല രീതിയില്‍ ആളുകളെ അറിയാം. സാന്‍ഡ്‌വെല്ലിലെ ഓള്‍ഡ്ബറി മേഖലയില്‍ ഇയാള്‍ക്ക് സ്വാധീനമുണ്ട്. 

അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സിംഗിനെ കണ്ടെത്താനും ഓഫീസര്‍മാര്‍ ശ്രമിക്കുന്നുണ്ട്. ഓള്‍ഡ്ബറി ഏരിയയില്‍ ആകാശെന്ന് വിളിക്കുന്ന ഇയാള്‍ക്ക് നല്ല ബന്ധങ്ങളുണ്ട്. പൊതുജനങ്ങള്‍ക്ക് ഇയാളെ കണ്ടെത്താന്‍ കഴിയുന്ന വിവരങ്ങള്‍ കൈമാറാനും, അപകടത്തെ കുറിച്ച് വിവരം നല്‍കാനും കഴിയുമെങ്കില്‍ ബന്ധപ്പെടാനും വാര്‍വിക്ക്ഷയര്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.