CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 13 Seconds Ago
Breaking Now

സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ വീട്ടില്‍ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന്‍ താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാന്‍ പറഞ്ഞിരുന്നതെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.