CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 11 Seconds Ago
Breaking Now

അപകട സീനുകളില്‍ ഒറിജിനലായി വണ്ടി പൊളിച്ചിരിക്കുകയാണ്; 'എമ്പുരാനെ' പുകഴ്ത്തി ദീപക് ദേവ്

പ്രഖ്യാപിച്ചത് മുതല്‍ വന്‍ ഹൈപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രത്തെ കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യ ഭാഗമായ 'ലൂസിഫര്‍' സിനിമയില്‍ ഒരുക്കിയത് പോലുള്ള അതേ ഗാനങ്ങള്‍ അല്ല എമ്പുരാനില്‍ ഉണ്ടാവുക എന്നാണ് ദീപക് ദേവ് അഭിമുഖത്തില്‍ പറയുന്നത്.

എന്ത് വേണമെങ്കിലും ചെയ്തോളാനാണ് പൃഥ്വിയും ആന്റണി ചേട്ടനും പറഞ്ഞിട്ടുള്ളത്. ഞാന്‍ ഇവിടെ ഇരിക്കുമ്പോഴാണ് രണ്ട് പേര്‍ക്കും ടെന്‍ഷന്‍. നിങ്ങള്‍ ഇവിടെയിരിക്കാതെ എങ്ങോട്ടെങ്കിലും യാത്ര പോകൂ എന്നൊക്കെയാണ് പറയാറ്. എന്റെ സ്വന്തം സ്റ്റുഡിയോയില്‍ ഇരുന്നാല്‍ മതി എന്നാണ് മറുപടി പറയാറ്. ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ല.

അതിന് അനുവാദമില്ല. എങ്കിലും സന്തോഷം കൊണ്ട് പറയുകയാണ്, സ്പോട്ട് എഡിറ്ററുടെ കമ്പ്യൂട്ടറില്‍ നിന്ന് രംഗങ്ങള്‍ അയച്ച് കിട്ടുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഫിനിഷിങ് ഉണ്ട്. സ്പോട്ട് എഡിറ്ററുടെ നേരിട്ടുള്ള എഡിറ്റിങ് ആയതുകൊണ്ട് ആരും അതിനെ കുറിച്ച് അങ്ങനെ അഭിപ്രായമൊന്നും പറയില്ല. കാരണം അതിന് മേലെ കളര്‍ കറക്ഷന്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഒരുപാട് വരാനുണ്ട്.

പക്ഷേ എമ്പുരാന്റെ കാര്യത്തില്‍ സ്പോട്ട് എഡിറ്റ് പതിപ്പ് കണ്ടപ്പോള്‍ പോലും ഞാന്‍ ഞെട്ടിപ്പോയി. അതിന് മേലെ മ്യൂസിക്കും ചെയ്ത് ഇതാണ് ഫൈനല്‍ സിനിമ എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കും. ഗ്രാഫിക്സ് ആണെന്ന് വിചാരിക്കുന്ന രംഗങ്ങള്‍ പോലും ഒറിജിനലായിട്ട് ഷൂട്ട് ചെയ്തിരിക്കുകയാണ്. എപ്പോഴെങ്കിലും അതിന് റീ ടേക്ക് ചെയ്യേണ്ടി വന്നാലോ എന്ന് പൃഥ്വിയോട് ചോദിച്ചിട്ടുണ്ട്.

അത് വേണ്ടിവരില്ലെന്നും അത്രമാത്രം റിഹേഴ്സല്‍ ചെയ്തിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല സിനിമകളും കാര്‍ അപകടം പോലെയുള്ള വലിയ സ്റ്റണ്ട് രംഗങ്ങള്‍ക്കായി സിജിഐയെ ആശ്രയിക്കാറുണ്ട്. സിജിഐ ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ ഒറിജിനലായി വണ്ടികള്‍ പൊളിച്ചിരിക്കുകയാണ്.

കേവലം ഒരു വിഷ്വല്‍ ട്രീറ്റ് എന്നതിലുപരിയായി ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറമായിരിക്കും. പൃഥ്വിയുടെ മനസില്‍ ഒരു കാര്യമുണ്ട്. അതിനെ കുറിച്ച് അദ്ദേഹം ആശയവിനിമയം നടത്തുന്നത് റഫറന്‍സ് വച്ചിട്ടല്ല. കഥാപാത്രത്തിന്റെ വൈകാരികതയെ കുറിച്ചാണ് പലപ്പോഴും പറയാറുള്ളത്. അഥവാ നമ്മള്‍ റഫറന്‍സ് ചോദിച്ചാല്‍ പുള്ളി സമ്മതിക്കില്ല എന്നാണ് ദീപക് ദേവ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.