CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 6 Minutes 8 Seconds Ago
Breaking Now

പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി ശരീരത്തെ താന്‍ ഉപയോഗിക്കില്ല, നടി പ്രിയ ഭവാനി ശങ്കര്‍

പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി ശരീരത്തെ താന്‍ ഉപയോഗിക്കില്ലെന്ന് തമിഴ് നടി പ്രിയ ഭവാനി ശങ്കര്‍. ഒരു മോശം മെസേജ് താന്‍ റെപ്രെസെന്റ് ചെയ്തു എന്ന തോന്നല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തനിക്ക് ഉണ്ടാവാന്‍ പാടില്ലെന്ന നിര്‍ബന്ധമുണ്ട് എന്നാണ് പ്രിയ പറയുന്നത്.

ഒരു നെഗറ്റീവ് കഥാപാത്രം എനിക്ക് കിട്ടിയാല്‍, ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അല്ലാതെ ആ കഥാപാത്രത്തിന്റെ സ്വഭാവം മോശമാണെന്ന് പറഞ്ഞു ഞാനതില്‍ അഭിനയിക്കാതെ വിട്ടുകളയില്ല. എന്നാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരു മോശം കാര്യം താന്‍ വഴി പ്രേക്ഷകരിലേക്ക് എത്താന്‍ പാടില്ല.

പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാനുള്ള ഒരു ഉപകരണമായി തന്റെ ശരീരത്തെ ഒരിക്കലും ഉപയോഗിക്കില്ല എന്നാണ് പ്രിയ പറയുന്നത്. 'ബ്ലാക്ക്' എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ആണ് പ്രിയ ഭവാനി ശങ്കര്‍ സംസാരിച്ചത്. ജീവ നായകാനായി എത്തുന്ന ഹൊറര്‍ ത്രില്ലറാണ് ബ്ലാക്ക്.

ഒക്ടോബര്‍ 11ന് ആണ് ചിത്രത്തിന്റെ റിലീസ്.

 




കൂടുതല്‍വാര്‍ത്തകള്‍.