CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 5 Seconds Ago
Breaking Now

ബെന്‍ സ്‌റ്റോക്‌സിന്റെ വീട്ടില്‍ കവര്‍ച്ച ; മുഖംമൂടി സംഘമെത്തിയത് ഭാര്യയും മക്കളും വീട്ടിലുള്ളപ്പോള്‍ ;പ്രിയപ്പെട്ട വസ്തുക്കള്‍ നഷ്ടമായെന്ന് താരം

എക്‌സിലൂടെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോഷണവിവരം വെളിപ്പെടുത്തിയത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍സ്റ്റോക്‌സിന്റെ വീട്ടില്‍ മുഖം മൂടി ധരിച്ച സംഘം മോഷണം നടത്തി. താന്‍ പാകിസ്താന്‍ പര്യടനത്തിനായി പോയ സമയത്ത് ഭാര്യയും മക്കളും വീടിനകത്തുണ്ടായിരിക്കേയാണ് സംഘം വീടു കൊള്ളയടിച്ചതെന്ന് താരം പറഞ്ഞു. എന്നാല്‍ മോഷ്ടാക്കള്‍ കുടുംബത്തെ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും തനിക്ക് പ്രിയപ്പെട്ട കുറേ വസ്തുക്കള്‍ കവര്‍ന്നതായും ബെന്‍ സ്റ്റോക്‌സ് അറിയിച്ചു. എക്‌സിലൂടെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോഷണവിവരം വെളിപ്പെടുത്തിയത്.

ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം നോര്‍ത്ത് ഈസ്റ്റിലെ കാസില്‍ ഈഡന്‍ ഏരിയയിലുള്ള എന്റെ വീട്ടില്‍ മുഖം മൂടി ധരിച്ച കുറേ ആളുകള്‍ മോഷണം നടത്തി. ആഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവ നഷ്ടമായി.മോഷ്ടാക്കള്‍ കൊണ്ടുപോയതില്‍ പലതും തനിക്കും കുടുംബത്തിനും വൈകാരികമായി ഏറെ മൂല്യമുള്ളവയാണ്. പകരം വയ്ക്കാന്‍ പറ്റാത്തവയാണെന്നും ബെന്‍ സ്റ്റോക്‌സ് കുറിച്ചു.

ഭാഗ്യം കൊണ്ടാണ് കുടുംബം രക്ഷപ്പെട്ടത്. എന്നാലും വൈകാരികവും മാനസികവുമായി ബാധിച്ചെന്ന് ബെന്‍ സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.മോഷ്ടിച്ച സാധനങ്ങളുടെ ചിത്രങ്ങളില്‍ ചിലതും താരം പുറത്തുവിട്ടിട്ടുണ്ട്. മോഷ്ടിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.




കൂടുതല്‍വാര്‍ത്തകള്‍.