CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 13 Seconds Ago
Breaking Now

ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും, ഇടവക ദിനാചരണവും നവംബര്‍ 3 ഞായറാഴ്ച്ച

ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും  തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബര്‍ 3 ഞായറാഴ്ച  ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. 

നവംബര്‍ 3 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2:30 ന് ഇടവക വികാരി ഫാ.എല്‍വിസ് ജോസ് കോച്ചേരി കൊടിയേറ്റ് കര്‍മ്മം നടത്തുന്നതോടെ തിരുന്നാളിന്ന് ആരംഭമാവും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും നടക്കും. 

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ജോണ്‍ ബനിയന്‍ സെന്ററില്‍ വെച്ച് തിരുനാള്‍ അനുബന്ധ പരിപാടികളുടെ ഭാഗമായി  ഇടവകയുടെ ദിനാഘോഷം ഫാ. എല്‍വിസ് ജോസ് കോച്ചേരി  ഉദ്ഘാടനം ചെയ്യും.  ഇടവക ദിനാചരണവും , സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ആഘോഷപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി അറിയിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യങ്ങളായ കലാപരിപാരികള്‍ ഉണ്ടായിരിക്കുന്നതാണ്. 

തിരുനാളില്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്ന് ദൈവാനുഗ്രഹവും കൃപകളും പ്രാപിക്കുവാന്‍ ഏവരെയും  സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ.എല്‍വിസ് ജോസ് കോച്ചേരിയും തിരുന്നാള്‍ കമ്മിറ്റിയും   അറിയിച്ചു. 

തിരുനാളില്‍ പ്രെസുദേന്തി ആകുവാനാഗ്രഹിക്കുന്നവരും, പങ്കെടുക്കുന്ന വ്യക്തികളും കുടുംബങ്ങളും    തിരുന്നാള്‍ കമ്മിറ്റിയില്‍ മുന്‍കൂട്ടി എണ്ണം അറിയിക്കേണ്ടതും, നിശ്ചിത തുക അടക്കേണ്ടതും ആണെന്ന് കമ്മിറ്റി അറിയിക്കുന്നു.

 

 പാരിഷ് ഡേ ആഘോഷങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ 

ജോമേഷ് തോമസ്: 07469 694897 ആന്റോ ബാബു: 07429 499211 എന്നിവരെ ഉടന്‍തന്നെ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

 

For more details please contact :

 

Rajan Koshy: 07877027439

(Thirunaal Convenor)

Mathew Kureekkal :

079-12450110

(Parish Trustee)

Anto Babu: 07429 499211

(Parish Trustee)

Jomon Mammoottil:07930431445

(Parish Secretary)

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.