ഏറെ സ്വപ്നങ്ങളുമായി അറബിനാട്ടില്‍ ചെന്നിറങ്ങിയ നജീബ് എന്ന ചെറുപ്പക്കാരന്‍. അന്തമില്ലാത്ത മരുഭൂമിയുടേയും ആടുകളുടേയും ഇടയിലെ വെയില്‍ത്തട്ടുകളില്‍ ഉരുകിയൊലിച്ച നജീബിന്റെ ആ യഥാര്‍ത്ഥ ജീവിതത്തിന്റെ കഥപറഞ്ഞ 'ആടുജീവിതം' നോവലിന്റെ സൃഷ്ടാവ് ബെന്നി ഡാനിയേല്‍ എന്ന 'ബെന്യാമിന്‍' യുക്കെയില്‍ എത്തുന്നു.
2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ പന്ത്രണ്ടോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ബെന്യാമിനെ നേരില്‍ കാണാനും സംസാരിക്കാനും അവസരം ഒരുങ്ങുകയാണ്.
യുകെയില്‍ മലയാളി എഴുത്തുകാരുടെ സംഗമം ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'മലയാളോത്സവം 2024' പരിപാടിയിലാണ് ബെന്യാമിന്‍ എത്തുക.
യുകെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം 'മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ' യുടെ ആസ്ഥാനമായ ലണ്ടനിലെ 'കേരളാഹൗസി'ല്‍ വച്ച് 2017-ല്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് 2019-ലും സംഘടിപ്പിച്ചു. ഇതിന്റെ മൂന്നാമത്തെ എപ്പിസോഡാണ് ഈ വരുന്ന 2024 നവംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ലണ്ടനിലെ കേരളാഹൗസില്‍ 'മലയാളോത്സവം 2024' എന്ന പേരില്‍ നടത്തപ്പെടുന്നത്.
കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്‍പന, കവിതാലാപനം, രചനാ മത്സങ്ങള്‍, ചിത്ര/ശില്‍പ കലാ പ്രദര്‍ശനവും ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രിയവ്രതന്‍ (07812059822)
മുരളീ മുകുന്ദന്‍ (07930134340)
MAUK (07412671671)