CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 13 Minutes 47 Seconds Ago
Breaking Now

ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്

യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി - യു കെ). അതിനായുള്ള കര്‍മപദ്ധതികള്‍ ഒക്ടോബര്‍ 26ന് കവന്‍ട്രിയില്‍ വച്ച് നടന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ വച്ച് രൂപപ്പെടുത്തിയിരുന്നു. 

ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ യുഡിഫിന്റെ അതത് മണ്ഡലങ്ങളിലുള്ള നേതൃത്വവും മറ്റു രാജ്യങ്ങളില്‍ നിന്നും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിട്ടുള്ള വിവിധ ഒ ഐ സി സി / ഇന്‍കാസ് നേതാക്കള്‍ തുടങ്ങിയവരുമായി കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനര്‍ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) കര്‍മ്മ സേനയുടെ ഗൃഹസന്ദര്‍ശനം, വാഹന പര്യടനം എന്നിവയിലൂടെ പ്രചരണ രംഗത്ത് ഒ ഐ സി സി (യു കെ) സജീവമാകും. സംഘടനയുടെ സോഷ്യല്‍ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്. 

ഒ ഐ സി സി (യു കെ) - യെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പു പ്രചരണത്തിന് മാത്രമായി സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ യു കെയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. മൂന്നാം തിയതി മുതല്‍ ഇവര്‍ മണ്ഡലതല പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ആദ്യ ദിവസം ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും പിന്നീട് വയനാട് മണ്ഡലത്തിലുമായാണ് പ്രചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നാട്ടിലുള്ള ഒ ഐ സി സി (യു കെ) നാഷണല്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണ്‍, ജോയിന്റ് സെക്രട്ടറിമാരായ അജിത് സി നായര്‍, ജയരാജ് കെ ജി എന്നിവരും ഒ ഐ സി സിയുടെ മറ്റു പ്രവര്‍ത്തകരും പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍  കേരളത്തിലെത്തി ഇത്രയും പ്രവര്‍ത്തക പങ്കാളിതത്തോടെ പ്രചരണ പരിപാടികളില്‍ പങ്കുകൊള്ളുന്നത് ഇതാദ്യമായാണ്.

പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാനാഥികളുടെ ചിത്രം ആലേഖനം ചെയ്തുകൊണ്ട് പ്രത്യേകമായി തയ്യാറാക്കിയ ടി ഷര്‍ട്ടുകളും ക്യാപ്പുകളും ഒ ഐ സി സി (യു കെ)  ഒരുക്കിയിട്ടുണ്ടെന്നും അവ മൂന്ന് മണ്ഡലങ്ങളിലേയും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കര്‍മ്മ സേന അംഗങ്ങള്‍ക്കും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്യുമെന്നും നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.

 

റോമി കുര്യാക്കോസ് 




കൂടുതല്‍വാര്‍ത്തകള്‍.