CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 19 Minutes 32 Seconds Ago
Breaking Now

ആഘോഷമാക്കി യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ് റീജ്യണ്‍ ചാമ്പ്യന്‍, യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജ്യണ്‍ റണ്ണറപ്പ് ; ടോണി അലോഷ്യസ് കലാപ്രതിഭ ; അമയ കൃഷ്ണ നിധീഷ് കലാതിലകം

110 പോയിന്റുമായി യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ റണ്ണര്‍ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്കന്റ് റണ്ണര്‍ അപ്പുമായി.

15ാമത് യുക്മ ദേശീയ കലാമേള വന്‍ ആഘോഷമായി. 211 പേയന്റ് നേടി മിഡ്്‌ലാന്‍ഡ്‌സ് റീജ്യണ്‍ കിരീടം നിലനിര്‍ത്തി. 110 പോയിന്റുമായി യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ റണ്ണര്‍ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്കന്റ് റണ്ണര്‍ അപ്പുമായി.

ചാമ്പ്യന്‍ അസോസിയേഷന്‍ 64 പോയന്റ് നേടിക്കൊണ്ട് ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയന്റുമായി കെസിഡബ്ല്യുഎ ക്രോയ്‌ഡോണ്‍ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണറപ്പുമായി.

ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോള്‍ വര്‍വ്വിക് ആന്‍ഡ് ലിവിങ്ടണ്‍ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകപട്ടവും നേടി.

നാട്യമയൂരം ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഇവ കുര്യാക്കോസും കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോള്‍ ഐഎംഎ ബാന്‍ബറിയുടെ ഡിയോണ്‍ റ്റിജു ഭാഷാ കേസരി പട്ടത്തിന് അര്‍ഹനായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.