CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 43 Seconds Ago
Breaking Now

സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സ്ഥിരമായി താടിവച്ച് പ്രത്യക്ഷപ്പെട്ടിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ താടിവടിച്ചാണ് എത്തിയിരിക്കുന്നത്. എന്തായാലും ചിത്രം വൈറലായിരിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

'Change is the only constant!' എന്നാണ് തന്റെ പുതിയ ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയിട്ടുള്ളത്. ചിലര്‍ താടിയില്ലാത്തതാണ് നല്ലത് എന്ന് പറയുമ്പോള്‍ താടി ഉള്ളതായിരുന്നു നല്ലത് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. 'മാറ്റമില്ലാത്തതായി ലോകത്ത് മാറ്റം മാത്രേ ഉള്ളു' എന്നാണ് ഒരു കമന്റ്. 'നന്നായിരിക്കുന്നു, ഇടയ്‌ക്കൊക്കെ ഒരു മാറ്റവും നല്ലതാ' എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാല്‍ 'താടി ഉള്ളപ്പോള്‍ ഒരു നരസിംഹം തന്നെയായിരുന്നു' എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

'ഹാവൂ, സുരേഷ് ഏട്ടാ, ഇനിയും നരച്ചതാടി കാണാതെ സുന്ദരപുരുഷനെ കാണാലോ' എന്നാണ് ഒരു കമന്റ്. 'ഇത് ഐശ്വര്യം ഉള്ള മുഖം. താടി മീശ ഒരു ഐശ്വര്യം ഇല്ലാത്ത മുഖം പോലെ തോന്നിയിരുന്നു. ഭാവുകങ്ങള്‍' എന്ന് ഒരു ആരാധകന്‍ കുറിച്ചു. അതേസമയം 'താടി ആണ് ഭംഗി. ഒരു ഗാംഭീര്യം ഫീല്‍ ചെയ്യും. ഇത് എന്തോ ക്ഷീണമുള്ളത് പോലെ തോന്നുന്നു. ഓട്ടത്തിനിടയില്‍ ഹെല്‍ത്ത് കൂടി ശ്രദ്ധിക്കൂ' എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.