ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു വര്‍ഷം മുമ്പ് അഭിഭാഷക കൊല്ലപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റ്. അഞ്ജലി ഗാര്‍ഗിയെന്ന അഭിഭാഷകയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് വാടക കൊലയാളി. അഞ്ജലിയെ കൊലപ്പെടുത്തിയ വാടക കൊലയാളി നീരജ് ശര്‍മ്മയാണ് ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ സമീപിച്ച് വിവരങ്ങള്‍ നല്‍കിയത്.
2023 ജൂണ്‍ 7-നാണ് മീററ്റിലെ ഉമേഷ് വിഹാര്‍ കോളനിയില്‍ താമസിക്കുന്ന അഞ്ജലിയെന്ന അഭിഭാഷകയെ ഇവര്‍ വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയത്. ടിപി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലക്കേസില്‍ അഞ്ജലിയുടെ കൊലപാതകത്തില്‍ മുന്‍ഭര്‍ത്താവിനും കുടുംബത്തിനും കൂടി പങ്കുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവതിയുടെ മുന്‍ഭര്‍ത്താവിനെയും കുടുംബത്തെയും അന്വേഷണ സംഘം കേസിന്റെ തുടക്കത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.
മുന്‍ ഭര്‍ത്താവ് നിതിന്‍ ഗുപ്തയുടെ പേരിലുള്ള വീട്ടിലാണ് അഞ്ജലി താമസിച്ചിരുന്നത്. എന്നാല്‍ വീട് മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അഞ്ജലിയെ അറിയിക്കാതെ യശ്പാല്‍, സുരേഷ് ഭാട്ടിയ എന്നിവര്‍ക്ക് വിറ്റു. അഞ്ജലി വീട് ഒഴിയാന്‍ തയ്യാറായില്ല. ഇതോടെ അഞ്ജലിയും വീട് വാങ്ങിയവരും തമ്മിലും മുന്‍ ഭര്‍ത്താവിന്റെ കുടുംബവുമായും തര്‍ക്കമുണ്ടായി. ഇതിനിടെ വീട് വാങ്ങിയവര്‍ അഞ്ജലിയെ കൊലപ്പെടുത്താനായി രണ്ടു ലക്ഷം രൂപ നല്‍കി നീരജ് ശര്‍മ്മയ്ക്ക് ക്വട്ടേഷന്‍ നല്‍കി. ഇക്കാര്യം കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് വാടക കൊലയാളി നീരജ് ശര്‍മ്മക്ക് ജാമ്യം ലഭിക്കുന്നത്. പുറത്തിറങ്ങിയ നീരജ് നേരെ പൊലീസ് സേറ്റേഷനിലെത്തിയതോടെയാണ് അഞ്ജലിയുടെ മുന്‍ ഭര്‍ത്താവും കുടുംബവും പെടുന്നത്. കൊലപ്പെടുത്താനായി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയെന്നുമാണ് നീരജ് പൊലീസിനോട് വെളിപ്പെടുത്തിയത്. ബാക്കി പണമായ 19 ലക്ഷം രൂപ നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമെന്നും നീരജ് പറയുന്നു. മുന്‍ ഭര്‍ത്താവിന്റെ കുടുംബവുമായി സംസാരിക്കുന്ന ഫോണ്‍ വിളിയുടെ ശബ്ദരേഖയടക്കമാണ് നീരജ് പൊലീസിന് മുന്നിലെത്തിയത്.